1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2017

 

 

സ്വന്തം ലേഖകന്‍: യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ ഒരു സുവര്‍ണാവസരം. യുകെയിലെ സ്‌കൂള്‍ കോളേജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനു മികച്ച അവസരങ്ങള്‍ കണ്ടെത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം എന്നും ആശങ്കകള്‍ ഉളവാക്കുന്ന സമയമാണ്. മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നിവയെകുറിച്ചെല്ലാം തീരുമാനിക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല. യുകെ പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.

എന്‍ ആര്‍ ഐ ക്വൊട്ടയിലോ മറ്റു സംസ്ഥാനങ്ങളിലോ വിട്ടു പഠിപ്പിക്കാമെന്നു പ്രവാസികള്‍ തീരുമാനിക്കുന്നത് അത്തരം സാഹചര്യത്തിലാണ്. എന്നാല്‍ ഇന്ത്യയിലെ മെഡിക്കല്‍ മേഖലയിലുള്ള പണച്ചെലവും, ചില സാഹചര്യങ്ങളിലുള്ള നിലവാരക്കുറവും മറ്റുവഴികള്‍ തേടാന്‍ പ്രവാസികളെ നിര്‍ബന്ധിതരാക്കുന്നു. യൂറോപ്പിലെ തന്നെ മറ്റുരാജ്യങ്ങള്‍ തിരഞ്ഞെടുക്കുകയാണ് അതിനുള്ള പോംവഴി. മക്കള്‍ക്ക് അയര്‍ലണ്ടിലോ യുകെയിലോ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാതെവന്നാല്‍ മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം പേരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബള്‍ഗേറിയയിലെ കോഴ്‌സുകളെയാണ്. ലോകത്തില്‍ എവിടെയും അംഗീകാരമുണ്ട് എന്നതാണ് ബള്‍ഗേറിയന്‍ മെഡിക്കല്‍ കോഴ്‌സുകളെ ആകര്‍ഷക മാക്കുന്നത്.

കമ്യുണിസ്റ്റ് ഭരണ കാലഘട്ടത്തില്‍ ആരംഭിച്ച ബള്‍ഗേറിയന്‍ മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സേവന സൗകര്യങ്ങള്‍ ഒരുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം വഴി നിരവധി വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷങ്ങളില്‍ ബള്‍ഗേറിയയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനം നേടി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ഫീസും, മിതമായ ജീവിത ചിലവും, ഉയര്‍ന്ന സാംസ്‌കാരിക നിലവാരമുള്ള ജനതയുമെല്ലാം ബള്‍ഗേറിയയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.

വിവിധ കോഴ്‌സുകള്‍ക്ക് 3000 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെയാണ് വാര്‍ഷിക ഫീസ്. ഇന്ത്യയിലെ പല മെഡിക്കല്‍കോളേജുകളും ഈടാക്കുന്നതിലും വളരെ കുറവാണു ഇത്. മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാകുന്ന സമയംവരെ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ സേവനം ലഭ്യമാകും.

മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും കുടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി സ്റ്റഡി മെഡിസിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഡേ യുകെയിലും അയര്‍ലണ്ടിലും സംഘടിപ്പിക്കുന്നു. ബിര്‍മിംഗ്ഹാമില്‍ ഫെബ്രുവരി 25 നു നടത്തപ്പെട്ട ഓപ്പണ്‍ ഡേയില്‍ അനേകം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. ഇനിയുമുള്ള ഓപ്പണ്‍ ഡേ പരിപാടികള്‍ ഏപ്രില്‍ 22 ന് ഡബ്ലിന്‍, ഏപ്രില്‍ 29 ന് മാഞ്ചസ്റ്റര്‍, ആഗസ്റ്റ് 19 ന്, ലണ്ടന്‍ എന്നിവിടങ്ങളിലാണ്. കുട്ടികളെ ഉപരിപഠനത്തിനായി വിദേശത്തു വിടുവാനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക,

മനോജ് മാത്യു (Ireland): 0873121962,
രാജു മാത്യു (UK): 00447884417755

സ്റ്റഡി മെഡിസിന്‍ വെബ്‌സൈറ്റ്,

https://www.studymedicineeurope.com/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.