സ്വന്തം ലേഖകന്‍: രാജസ്ഥാന് സ്വദേശിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5070 കല്ലുകള്‍. 45 കാരനായ രത്ലൈ സ്വദേശി മുഹമ്മദ് ഷെബീര്‍ എന്നയാളിന്റെ വയറ്റില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയ്തത്. ജെയ്പൂരിലാണ് അത്യപൂര്‍വമായ ശസ്ക്രിയ നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂത്രക്കല്ലിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു ഇയാള്‍. വിവിധ ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് ഷെബീര്‍ കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്കോപ്പിക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
തുടര്‍ന്ന് കോട്ടയിലെ ജിന്‍ഡാല്‍ ലാപ്രോസ്കോപ്പിക് ആസ്പത്രിയിലെ ഡോക്ടര്‍ ദിനേശ് ജിന്‍ഡാല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അരമണിക്കൂറെടുത്തു ശസ്ത്രക്രിയ പൂര്‍ത്തിയാവാന്‍. പക്ഷേ ശസ്ത്രിക്രിയക്ക് ശേഷം പുറത്തെടുത്ത കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാരുടെ കണ്ണ് തള്ളി. പത്തും നൂറുമല്ല, 5070 കല്ലുകളായിരുന്നു മൊഹമ്മദിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. ഇത് എണ്ണിത്തീര്‍ക്കാന്‍ രണ്ട് മണിക്കൂറെടുത്തു. സാധാരണഗതിയില്‍ രണ്ട് മുതല്‍ 100 കല്ലുകള്‍ വരെയേ കിട്ടാറുള്ളു എന്ന് ഡോ.ജിന്‍ഡാല്‍ പ്രതികരിച്ചു. ഇതിന് മുമ്പ് പശ്ചിമ ബംഗാളില്‍ ഡോ.എം.എല്‍.സാഹ നടത്തിയ ഒരു ശസ്ത്രക്രിയയില്‍ 11,950 കല്ലുകള്‍ പുറത്തെടുത്തിരുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നതാണ് ഷെബീറില് ഇത്രയും കല്ലുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്രയും കല്ലുകള്‍ പുറത്തെടുക്കുന്നത് വളരെ അപൂര്‍വമായ സംഭവമാണെന്ന് കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി അസി.പ്രൊഫസറായ ഡോ. പ്രദ്യുമന് ഗോയല്‍ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം ഷെബീര്‍ സുഖം പ്രാപിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല