1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം. ബ്രെക്‌സിറ്റിനു ശേഷം ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് യുകെയില്‍ ആശയക്കുഴപ്പവും ആശങ്കയും ശക്തമാകവെ പുതിയ തീവണ്ടി സര്‍വീസ് ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്ന് കരുതപ്പെടുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം മുഖം കറുപ്പിച്ചു മാറി നില്‍ക്കുന്ന യൂറോപ്പുകായുള്ള ബന്ധം തുടരാനും പുതുക്കാനും ബ്രിട്ടന്‍ തുറക്കുന്ന പുതിയ വഴിയാണ് ബ്രിട്ടനില്‍നിന്നും ജര്‍മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള അതിവേഗ ട്രെയിന്‍ സര്‍വീസ്. 2020 ല്‍ പുതിയ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മന്‍ റയില്‍ ഓപ്പറേറ്റര്‍മാരായ ഡ്യൂവച്ച് ബാന്‍ ആകും ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള തീവണ്ടി സര്‍വീസ് നടത്തുക. ലണ്ടനിലെ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ചാനല്‍ ടണലിലൂടെ കടന്നു പോകുന്ന അഞ്ചു മണിക്കൂര്‍ നീളുന്ന യാത്രക്കു ശെഷം ഫ്രാങ്ക്ഫര്‍ട്ടിലെത്തും. 400 മൈലാണ് യാത്രയുടെ ആകെ ദൈര്‍ഘ്യം. 2013 മുതല്‍ ഇതിനായി ആരംഭിച്ച ഒരുക്കങ്ങള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ട്രാക്ക് നിര്‍മാണവും അതിവേഗ ട്രെയിനുകളുടെ നിര്‍മാണവും ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രെക്‌സിറ്റ് സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുന്നുന്നതിനു മുമ്പാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത് എന്നതാണ് കൗതുകകരം. ഇതോടൊപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നും ബല്‍ജിയത്തിലേക്കും വടക്കന്‍ ഫ്രാന്‍സിലേക്കുമുള്ള അതിവേഗ തീവണ്ടി സര്‍വീസുകളുടെ പണികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. ഈ പദ്ധതികള്‍ക്കു ശേഷമാകും ഫ്രാങ്ക്ഫര്‍ട്ട്, ലണ്ടന്‍ സര്‍വീസ് ആരംഭിക്കുക. ഫ്രാങ്ക്ഫര്‍ട്ടിനെ യൂറോപ്പിന്റെ വ്യാവസായിക തലസ്ഥാനമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ജര്‍മ്മനി എല്ല പ്രധാന യൂറോപ്യന്‍ നഗരങ്ങളിലേക്കും അതിവേഗ തീവണ്ടി സര്‍വീസുകള്‍ തുടങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.