സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന് തരംഗമാകുന്നു. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന സമൂഹത്തിന്റെ നിയമങ്ങള്‍ ലംഘിച്ച് വസ്ത്രധാരണം നടത്തുന്ന സ്ത്രീകളെ വേട്ടയാടുന്ന സമൂഹത്തിലെ വലിയൊരു പക്ഷത്തിനുനേരെയാണ് ഹിന്ദി ടിവി താരങ്ങളുടെ റേസര്‍ ക്യാമ്പയിന്.
റേസര്‍ കൈയിലേന്തി സ്ത്രീകളെ മുന്‍വിധിയോടെ സമീപിക്കുന്നവരെ തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ക്യാംപെയിന് ഇന്‍സ്റ്റഗ്രാമിലൂടെ താരങ്ങള്‍ തുടക്കമിട്ടു കഴിഞ്ഞു. ഷേവ് യുവര്‍ ഒപിനീയന്‍ എന്ന ഹാഷ്ടാഗിലാണ് മന്ദിരബേദി, ജെന്നിഫര്‍ വിങെറ്റ്, രാഗിണി ഖന്ന, അനിത ഹസ്സനാന്ദനി എന്നിവരാണ് തങ്ങള്‍ റേസറുമായി നില്ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്ത്രധാരണത്തിലെ സ്ത്രീ വിവേചനത്തിന് എതിരായുള്ള ശക്തമായ പ്രതികരണമായാണ് ഷേവ് യുവര്‍ ഓപീനിയന്‍ എന്നു പേരിട്ട ക്യാമ്പയിന് പലരും വിശേഷിപ്പിക്കുന്നത്. റേസര്‍ പിടിച്ചുകൊണ്ടു നില്ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്ത ശേഷം ജെന്നിഫര്‍ എഴുതിയിരിക്കുന്നതിങ്ങനെ. ”ഒരു സ്ത്രീയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ അവളെ വിലയിരുത്തുന്നവര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് അവളെയല്ല, നിങ്ങളെത്തന്നെയാണ്. ആര്‍ക്കും ഒന്നിനും നിങ്ങളുടെയുള്ളിലെ തീപ്പൊരിയെ അണയ്ക്കാനാവില്ല. അതിനു ശ്രമിക്കുന്നവരോടു പറയുക ഷേവ് യുവര്‍ ഒപീനിയന്‍ എന്ന്”.
#ShaveYourOpinion എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്ന ക്യാംപെയിന് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല