സ്വന്തം ലേഖകന്‍: അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍, വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്. നാവിക സേനയിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥരുടേയും മുന്‍ ഉദ്യോഗസ്ഥരുടേയും നഗ്‌ന ചിത്രങ്ങളാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. സേനാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ചിത്രങ്ങള്‍ എത്തിയത്.
കഴിഞ്ഞ ജനുവരി അവസാനം മുതലാണ് സേനയിലെ 24 വനിതാ ഉദ്യോഗസ്ഥരുടെ നഗ്‌ന ചിത്രങ്ങള്‍ക്കൊപ്പം അവരുടെ സേന റാങ്കുകളും പേരുകളും വ്യക്തമാക്കിക്കൊണ്ടുള്ള ഫോട്ടോകള്‍ പ്രചരിച്ച് തുടങ്ങിയത്. സ്വകാര്യ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നാണ് ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിച്ചത്. സംഭവം വലിയ വിവാദമായതോടെ അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഫേസ്ബുക്ക് ഈ ചിത്രങ്ങള്‍ നീക്കിയിട്ടുണ്ട്.
ഫേസ്ബുക്കില്‍ ലൈംഗിക അതിക്രമത്തിനു പ്രേരിപ്പിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പിലാണു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് മറൈന്‍ കോര്‍പ്‌സ് ടൈംസിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പില്‍ 30000 അംഗങ്ങളുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം പലരുടേയും പേരും റാങ്കും ജോലി സ്ഥലവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറോളം നാവിക സേന ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് പ്രതിരോധ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക നാവിക സേന സംഘത്തെയും നിയോഗിച്ചു. അമേരിക്കന്‍ സൈന്യത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2016ല്‍ പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ മാത്രം ഇത്തരം 6000 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല