1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2017

 

 

സ്വന്തം ലേഖകന്‍: ‘ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല,’ ലഖ്‌നൗവില്‍ പോലീസ് വെടിവച്ചു കൊന്ന ഐഎസ് ഭീകരന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ്. ഖ്‌നൗവില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട ഐ.എസ് ഭീകര പ്രവര്‍ത്തകന്‍ സയിഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്നും രാജ്യവിരുദ്ധമായി പ്രവര്‍ത്തിച്ച മകന്റെ ശവശരീരം തങ്ങള്‍ക്ക് വേണ്ടെന്നും പിതാവ് സര്‍താജ് പറയുന്നു. ‘അവന്റെ മൃതദേഹം സ്വീകരിക്കില്ല. ഒരു രാജ്യദോഹിയുടെ മൃതദേഹം ഈ കുടുംബത്തിന് വേണ്ട,’ സര്‍താജ് മാധ്യമങ്ങളോടു പറഞ്ഞു.

ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവന്‍ ഞങ്ങളുടെ മകനല്ല. ആ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ടാ എന്നായിരുന്നു പിതാവിന്റെ പ്രതികരണം. കാണ്‍പൂര്‍ സ്വദേശിയായ സെയ്ഫുള്ളയെ താക്കൂര്‍ഗഞ്ചില്‍ ഒരു ദിവസം നീണ്ട എറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ഒരു വീട്ടില്‍ ഒളിച്ചു കഴിയുന്നതിനിടെ ഇവരെ ജീവനോടെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകര വിരുദ്ധ സേനയുടെ വെടിയേറ്റ് സയ്ഫുള്ള കൊല്ലപ്പെട്ടത്.

കീഴടങ്ങാന്‍ സേന ആവശ്യപ്പെട്ടെങ്കിലും അതിന് തയറാകാതെ ഇവര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നാണ് സേനയുടെ വാദം. ഇന്ത്യയില്‍ രൂപികരിച്ച ഐഎസ് ചെറിയ ഘടക സംഘത്തിലെ ഒരാളാണ് സയ്ഫുള്ള എന്നാണ് അനുമാനിക്കുന്നത്. ഇവര്‍ ഓണ്‍ലൈനിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് വരുന്നതിനിടെയാണ് ഇരുപതുകാരനായ സയ്ഫുള്ള കൊല്ലപ്പെടുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ഐഎസ് പതാകയും ട്രെയിന്‍ സമയപ്പട്ടികയും കണ്ടെത്തിയിരുന്നു. മകന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും പിതാവ് സര്‍താജ് അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.