സ്വന്തം ലേഖകന്‍: പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു. യുഎസ് കോണ്‍ഗ്രസ് അംഗവും തീവ്രവാദം സംബന്ധിച്ച സബ് കമ്മറ്റിയുടെ അധ്യക്ഷനുമായ ടെഡ് പോയാണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്താന് വിശ്വസിക്കാന്‍ കൊള്ളാവുന്ന സഖ്യകക്ഷിയല്ലെന്ന് പോ പറഞ്ഞു. അമേരിക്കയുടെ ശത്രുക്കളെ പാകിസ്താന് നിരവധി തവണ സഹായിച്ചിട്ടുണെന്നും അദ്ദേഹം ആരോപിച്ചു.
ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് മുതല്‍ അഫ്ഗാന് കലാപകാരികളായ ഹക്കാനി നെറ്റ്വര്ക്കിന് സഹായം നല്‍കിയത് വരെ പാകിസ്താന് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ തെളിവാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന് ആര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് ഇതെന്നും പോ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാകിസ്താന് ആഗോള തീവ്രവാദത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു.
യുഎസ് ജനപ്രതിനിധി സഭയിലാണ് ടെഡ് പോ ബില്‍ അവതരിപ്പിച്ചത്. പാകിസ്താന് സ്റ്റേറ്റ് സ്പോണ്സര് ഓഫ് ടെററിസം ആക്റ്റ് എന്ന ബില്‍ ആണ് കോണ്‍ഗ്രസ്സില്‍ ഇദ്ദേഹം അവതരിപ്പിച്ചത്. യുഎസ് കോണ്‍ഗ്രസ്സില്‍ വളര സ്വാധീനമുള്ള വ്യക്തിയാണ് പോ എന്നത് കൊണ്ട് തന്നെ വളരെ ഗൗരവമായാണ് ഈ ബില്ലിനെ ലോകം കാണുന്നത്. പാകിസ്താന്റെ ചതിക്ക് നമ്മള് വിലകൊടുക്കേണ്ടി വരുന്നതിന് അറുതി വരുത്തേണ്ടതുണ്ടെന്നും ടെഡ് പോ പറഞ്ഞു.
ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ബില്‍ പ്രസിഡ്ന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പോര്‍ട്ടിനായി സമര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല