സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനില്‍ കോടാലിയുമായി അക്രമിയുടെ വിളയാട്ടം, ഏഴുപേര്‍ക്ക് ഗുരുതര പരുക്ക്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരെ ആക്രമിച്ച 36 കാരന്‍ ഏഴുപേരെ വെട്ടിവീഴ്ത്തികയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കീഴ്ടടക്കി. ആക്രമണത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ യൂഗോസ്ലാവിയയില്‍നിന്നുള്ള 36കാരനാണ് ആക്രമിയെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആളുകളെ പരിക്കേല്‍പിച്ച ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസത്തെി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍പൊലീസ് സന്നാഹത്തെ സ്റ്റേഷന്‍ പരിസരത്ത് വിന്യസിച്ചു. കുറച്ചുസമയം ട്രെയിന്‍ സര്‍വിസ് തടസ്സപ്പെടുകയും ചെയ്തു.
പ്രതിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഇത് ഒറ്റപ്പെട്ട ആക്രമണമാണെന്നും തീവ്രവാദ ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ചന്തയില്‍ ഐ.എസ് ഭീകരര്‍ 12 പേരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഭീകരാക്രമണങ്ങള്‍ക്ക് എതിരെ ജര്‍മനി കടുത്ത ജാഗ്രതയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല