സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ജീവിതച്ചെലവ് കുടിയ നഗരങ്ങളില്‍ ലണ്ടന് മൂന്നാം സ്ഥാനം, ബ്രെക്‌സിറ്റ് ഹിതപരിശോധയ്ക്കു ശേഷം ജീവിതച്ചെലവ് കുറഞ്ഞതായി പഠനം. നേരത്തെ ലോകത്തെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതായിരുന്നു ലണ്ടന്‍. ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന്റെ വില ഇടിഞ്ഞതാണ് ലണ്ടനിലെ ജീവിതച്ചെലവ് കുറയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട്, വൈ ആന്‍ഡ് ആര്‍ ബാവ് കണ്‍സല്‍ട്ടിങ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരാണ് വിവിധ ഘടകങ്ങള്‍ പരിഗയണിച്ച് പട്ടിക തയാറാക്കിയത്. ലണ്ടന്‍ നഗരത്തിലെ ജീവിതച്ചെലവ് ബ്രെക്‌സിറ്റിനുശേഷം പത്തുമുതല്‍ പതിനഞ്ച് ശതമാനംവരെ കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു.
ലണ്ടനില്‍ താമസിച്ചു ജോലിചെയ്യുന്ന ഒരാള്‍ക്കു ജീവിതച്ചെലവും ഓഫിസ് സൗകര്യങ്ങളുമടക്കം ശരാശരി ചെലവാകുന്ന തുക 71,000 പൗണ്ടാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ന്യൂയോര്‍ക്കില്‍ ഇതു 90,700 പൗണ്ടും ഹോങ്കോങ്ങില്‍ 85,000 പൗണ്ടുമാണ്.ലണ്ടനില്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 10 മുതല്‍ 15% വരെ കുറവാണിത്.
ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍, പാരീസ്, ടോക്കിയോ, സാന്‍ഫ്രാന്‍സിസ്‌കോ, ലൊസാഞ്ചല്‍സ്, ദുബായ്, സിഡ്‌നി, മിയാമി, സിംഗപ്പൂര്‍, ഡബ്ലിന്‍, ചിക്കാഗോ, മോസ്‌കോ, ഷാങ്ഹായ്, ലാഗോസ്, മുംബൈ, ബര്‍ലിന്‍, ജൊഹനാസ്ബര്‍ഗ്, റിയോ ഡി ജനീറോ എന്നിവയാണ് ലോകത്തിലെ മറ്റു ചിലവേറിയ നഗരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല