സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി, രഹസ്യമായി മറവു ചെയ്തത് 242 കുട്ടികളുടെ മൃതദേഹങ്ങള്‍. വെറാക്രൂസിലാണ് രഹസ്യ കുഴിമാടങ്ങളില്‍നിന്ന് 242 മൃതദേഹങ്ങള്‍ കണ്ടത്തെിയതായി അധികൃതര്‍ അറിയിച്ചത്. ആറു മാസമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച എല്‍ സൊലെസിറ്റൊ എന്ന സന്നദ്ധ സംഘടനയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ആദ്യത്തെ രഹസ്യ കുഴിമാടം കണ്ടെത്തിയത്.
കുഴിമാടം കണ്ടത്തെിയ ശേഷം എല്‍ സൊലെസിറ്റൊ, ഇവ കുഴിച്ച് പരിശോധിക്കുന്നതിന് ഫോറന്‍സിക് വിദഗ്ധരെ ഏല്‍പിക്കുകയായിരുന്നു. ഇത്തരത്തില്‍ 124 കുഴിമാടങ്ങള്‍ സംഘം കണ്ടെത്തി. കുഴിമാടങ്ങളില്‍നിന്ന് 242 തലയോട്ടികള്‍ കിട്ടിയതായി പ്രോസിക്യൂട്ടറുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.നഗരവാസികളായ കുട്ടികളുടേതെന്ന് തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഷൂസുകളും കുഴിമാടങ്ങളില്‍നിന്ന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രാദേശിക അധികൃതരില്‍ ചിലര്‍ക്ക് പങ്കുള്ള മെക്‌സിക്കന്‍ മാഫിയയാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ജനുവരിയില്‍ വടക്കന്‍ സംസ്ഥാനമായ നുവൊ ലിയോണിലെ കുഴിമാടത്തില്‍നിന്ന് 56 മൃതദേഹങ്ങള്‍ കണ്ടെത്തിയത് വന്‍ കോളിളക്കമുണ്ടാക്കിയതിനു പിന്നാലെയാണ് വെറാക്രൂസിലെ കൂട്ട കുഴിമാടം കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല