1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2017

 

സ്വന്തം ലേഖകന്‍: കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍. വേനലും വരള്‍ച്ചയും രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന കാര്യവും അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്.

ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൈ കഴുകാന്‍ ഉള്‍പ്പെടെ ഒരു ഹോട്ടലില്‍ ശരാശരി പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേണം. വന്‍ തുക കൊടുത്താണ് ഹോട്ടല്‍ ഉടമകള്‍ ഈ വെള്ളം വാങ്ങുന്നത്. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ ആളുകളോട് പറയുന്നതിനും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കി ടിഷ്യൂ പേപ്പര്‍ കൊണ്ടു വരാന്‍ ഹോട്ടല്‍ ഉടമകള്‍ ആലോചിക്കുന്നത്.

തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ വാഷ്‌ബേസിനുകള്‍ എടുത്തുമാറ്റും. തീരുമാനത്തോട് ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ നേതാവ് ബിജുലാല്‍ പറഞ്ഞു. എന്നാല്‍ ഹോട്ടലുടമകളുടെ തീരുമാനത്തോട് സമിശ്രമാണ് പൊതുജനങ്ങളുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.