ഇന്ന് ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്വോക്കിങ്ങില് നിന്നുള്ള വര്‍ഗീസ് ജോണ്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.കേംബ്രിഡ്ജില്‍ നിന്നുള്ള അബ്രഹാം ലൂക്കോസ് ആണ് സെക്രട്ടറി,കാഡിഫ് മലയാളി അസോസിയേഷന്റെ ബിനോ ആന്റണിയാണ് ട്രഷറര്‍
വൈസ് പ്രസിഡണ്ടുമാരായി സ്റ്റാഫോര്‍ഡ് മലയാളി അസോസിയേഷനിലെ വിജി കെ പി,നനീട്ടന് കേരള ക്ലബ്ബിലെ ബീന സെന്‍സ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ അലക്സ് വര്‍ഗീസ് ആണ് ജോയിന്റ് സെക്രട്ടറി.നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ജോബി കെ പിയാണ് ജോയിന്റ് ട്രഷറര്‍ .തുടര്‍ച്ചയായ രണ്ടാം തവണയാണ് വര്‍ഗീസ് ജോണ്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.
നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍
അബ്രാഹം ജോര്‍ജ് (ഷെഫീല്‍ഡ്)
ടോമി കുര്യന് (മാഞ്ചസ്റ്റര്‍)
സിബി തോമസ് (സന്ദര്‍ലാന്റ്)
ഫ്രാന്‍സിസ് മാത്യു (ബാസില്ഡണ്)
ബിന്‍സു ജോണ്‍ (സ്വാന്‍സീ)
സജീഷ് ടോം (ബേസിങ്സ്റ്റോക്ക്)
അനില്‍ ജോസ് (ബര്ട്ടന് ഓണ്‍ ട്രന്റ്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല