1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2017

 

സ്വന്തം ലേഖകന്‍: ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്? ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സിഐഎ അഥവാ കോമ്രേഡ് ഇന്‍ അമേരിക്ക. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ തീവ്രത കൂട്ടുന്ന ഒരു വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്.

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഹോളിവുഡ് ചിത്രമായ ഹ്യൂജ് ജാക്ക്മാന്റെ ലോഗന്റെ ആകഷന്‍ കോറിയോഗ്രാഫര്‍ മാര്‍ക്ക് ഷാവറിയ തന്നെയായിരിക്കും മലയാള ചിത്രം സിഐഎ യുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതെന്ന് അമല്‍ നീരദ് വെളിപ്പെടുത്തി. മാര്‍ക്ക് ഷാവറിയ സംഘടനരംഗങ്ങള്‍ ഒരുക്കിയ ലോഗന്‍ എന്ന ചിത്രത്തിന് എല്ലാ ആശംസകളും നല്‍കികൊണ്ട് അമല്‍ നീരദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

കേരളത്തിന് പുറമെ മെക്‌സിക്കോയിലും ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ജോണ്‍ വിജയ്, കാര്‍ത്തിക മുരളീധരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അമല്‍ നീരദും, അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.