സ്വന്തം ലേഖകന്‍: പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് ആക്രമണം, സുരക്ഷ കര്‍ശനമാക്കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ന്റെ ഓഫീസ് ഡയറക്ടറുടെ അസിസ്റ്റന്റായ വനിതയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം പകലാണ് സ്‌ഫോടനം നടന്നത്. സംഭവത്തെത്തുടര്‍ന്ന് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് സെക്രട്ടറി തുറക്കവേയാണ് സ്‌ഫോടനം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൈയ്ക്കും മുഖത്തിനും സാരമായ പരുക്കുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ മൂന്നുപേര്‍ മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. തപാല്‍ വഴിയാണ് പാക്കേജ് എത്തിയത്.
സ്‌ഫോടന സമയത്ത് ഓഫിസ് മുറിയില്‍ മൂന്നുപേരെ ജോലിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ വന്‍ അപകടം ഒഴിവായി.തലസ്ഥാന നഗരത്തിലെ ഓഫീസില്‍ നിന്ന് ഉടന്‍ തന്നെ ജീവനക്കാരെ മുഴുവന്‍ സുരക്ഷിതരായി ഒഴിപ്പിച്ചു. സ്‌ഫോടനം തീവ്രവാദ ആക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒലാന്‍ദെ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഐഎംഎഫിനു നേരെ ഭീക്ഷണി ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
അതിനിടെ ഫ്രാന്‍സിലെ തന്നെ ഗ്രാസെ നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെയും വെടിവെയ്പ് നടന്നു. ഭീകരാക്രമണമല്ലെന്നാണ് അധികൃതരുടെ നിഗമനം. വെടിവെയ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ വിദ്യാര്‍ഥി അറസ്റ്റിലായി. മറ്റൊരാള്‍ ഓടിപ്പോകുന്നതു കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
വെടിവെപ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. അതേസമയം, വെടിവെപ്പ് ഭീകരാക്രമണമല്ലെന്നാണു പ്രാദേശിക അധികൃതരുടെ നിഗമനം. സംഭവത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ഫ്രഞ്ച് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല