സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ രണ്ട് മുസ്ലീം പുരോഹിതന്മാരെ പാകിസ്താനില്‍ കാണാതായി, തിരോധാനത്തിനു പിന്നില്‍ പാക് ചാര സംഘടന ഐഎസ്ഐയെന്ന് ആരോപണം. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന് സയ്യദ് ആസിഫ് അലി നിസാനിയും അദ്ദേഹത്തിന്റെ അനന്തരവന് 60 കാരനായ നസീം അലി നിസാമിനേയുമാണ് പാകിസ്താനില്‍വച്ച് കാണാതായത്. മാര്‍ച്ച് 8 ന് പാകിസ്താനിലേക്ക് പോയ 80 കാരനായ സയ്യദ് ആസിഫിനേയും നസീം അലിയേയും കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കാണാതായെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. സംഭവം ഇസ്ലാമാബാദിനെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
ലാഹോറിലെ പ്രസിദ്ധമായ ദാട്ടാ ദര്‍ബാര്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനാണ് ആസിഫും അലിയും അനന്തരവനും പോയതെന്നാണ് ആസിഫ് അലി യുടെ പുത്രന് സാസിദ് അലി നിസാമി പറയുന്നത്. കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അവസാനം വിളിച്ചത്. മാര്‍ച്ച് 14 നായിരുന്നു ഇരുവര്‍ക്കും ദാറ്റാ ദര്‍ബാര്‍ സൂഫി സന്ദര്‍ശിക്കാന്‍ വാഗ്ദാനം കിട്ടിയത്. ഇവര്‍ കറാച്ചിയില്‍ ഇറങ്ങിയയുടന്‍ തന്റെ സഹോദരനോട് ചില രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും പിതാവിനോട് വിമാനത്തില്‍ കയറാന്‍ പറയുകയും ചെയ്തതായി സാസിദ് അലി നിസാമി മാധ്യമങ്ങളോട് പറഞ്ഞു.
അപ്പോള്‍ മുതല്‍ ഇരുവരുടെയും ഫോണ്‍ നിശബ്ദമാണെന്നും അപ്പോള്‍ മുതല്‍ ഇരുവരേക്കുറിച്ചും ഒരു വിവരവുമില്ലെന്നും പരസ്യത്തിനായി തങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ ലാന്റ് ലൈന്‍ നമ്പര്‍ കൊടുത്തിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. മതിയായ രേഖകള്‍ പൂര്‍ത്തിയാക്കാത്തതിനാണ് വിമാനത്താവളത്തില്‍ നസീം അലി നിസാമിയെ തടഞ്ഞു വെച്ചതെന്നും കുടുംബം പറഞ്ഞു. ലാഹോറിലേക്ക് പോകും മുമ്പ് ഈ മാസം ആദ്യം ഇരുവരും തങ്ങളുടെ ബന്ധുക്കളെ കാണാന്‍ കറാച്ചിയില്‍ എത്തിയിരുന്നു.
കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പാകിസ്താന് വിദേശകാര്യ വക്താവ് നഫീസ് സകരിയ പറഞ്ഞു. ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുരോഹിതരുടെ തിരോധാനത്തിന് പിന്നില്‍ ഐ.എസ്.ഐ ആണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പാക് വൃത്തങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല