1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2017

 

സ്വന്തം ലേഖകന്‍: ബിബിസി തത്സമയ ഇന്റര്‍വ്യൂവിലേക്ക് ലോലിപോപ്പ് നുണഞ്ഞെത്തിയ കുഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി, കുഞ്ഞിനെ ലോക പ്രസിഡന്റായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകനായ റോബര്‍ട്ട് ഇ കെല്ലിയുടെ ബി ബി സിയുമായുള്ള അഭിമുഖം തത്സമയം സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ നാലു വയസ്സുകാരിയായ മകള്‍ കൈയില്‍ ലോലിപോപ്പുമായി പാട്ടും പാടി കടന്നുവന്നതായിരുന്നു വീഡിയോ വൈറലാകാന്‍ കാരണം.

പെട്ടെന്നു തന്നെ രംഗത്തെത്തിയ അമ്മ ജുങ് എ കിം മകളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും കുഞ്ഞു മരിയനെ അപ്പോഴേക്കും ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു.മരിയനും സഹോദരന്‍ ജയിംസും കൂടിയാണ് ഇന്റര്‍വ്യൂ നടക്കുന്ന മുറിയിലേക്ക് കടന്നു വന്നത്. ഇരുവരെയും പെട്ടെന്നു തന്നെ മുറിയില്‍ നിന്ന് മാറ്റാന്‍ അമ്മ ശ്രദ്ധിച്ചു. കുട്ടികളെ മുറിയില്‍ നിന്ന് കൊണ്ടുപോകാന്‍ ജുങ് കൂടുതല്‍ ബലംപ്രയോഗിച്ചുവെന്ന തരത്തിലും ചര്‍ച്ച നടക്കുകയുണ്ടായി.

ഒടുവില്‍ അതിന്റെ ആവശ്യമുണ്ടായില്ലെന്ന് വിവരണവുമായി റോബര്‍ട്ട് കെല്ലി വിശദീകരണമിറക്കി. ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍, കുട്ടികളെ വേഗത്തില്‍ അവിടെനിന്ന് മാറ്റാന്‍ മാത്രമാണ് ജുങ് ശ്രമിച്ചതെന്നും കെല്ലി വിശദീകരിച്ചു. എന്നാല്‍ റോബര്‍ട്ട് കെല്ലിയുടെ സ്ഥാനത്ത് ഒരു സ്ത്രീയായിരുന്നെങ്കില്‍ എങ്ങനെ പ്രതികരിച്ചേനെ എന്നുള്ള പുതിയ വീഡിയോയും രംഗത്തെത്തി. മരിയനെ ലോകത്തിന്റെ പ്രസിഡന്റായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.