മാസം മുപ്പത്തഞ്ചു പൗണ്ട് വാടകയും മുന്‍കൂറായി നല്ലൊരു തുകയും നല്കിയാല് മാത്രം ഐ ഫോണ്‍ ലഭിക്കുന്ന നാളുകള്‍ക്ക് അവസാനമാവാന്‍ പോകുന്നു.ഇനി ചുളുവിലയ്ക്ക് ഐ ഫോണ്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കും.അന്താരാഷ്ട്ര ഫോണ്‍ വിപണി കീഴടക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആപ്പിള്‍ കമ്പനിക്കാര് ഇറങ്ങുന്നു. ആഗോളതലത്തില്‍തന്നെ സ്വീകരിക്കപ്പെടുന്ന ആപ്പിള്‍ കമ്പനിയുടെ ഐഫോണുകള്‍ക്കും മറ്റും ബദലായി ഗൂഗിളിന്റെ സ്മാര്‍ട്ട് ഫോണും മറ്റും വന്നതോടെയാണ് കുറച്ച് കുറഞ്ഞ ചെലവില്‍ ഫോണുകള്‍ ഇറക്കി വിപണി കീഴടക്കാമെന്ന് ആപ്പിള്‍ കമ്പനിക്കാര് തീരുമാനിച്ചത്.
പുതിയ രണ്ട് പുതുതലമുറ ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ട് ഫോണുകള്‍ക്കും കുറഞ്ഞ വിലയില്‍ വില്‍ക്കാനായി കമ്പനി ശ്രമിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അടുത്ത സെപ്തംബറോടെയായിരിക്കും ഈ രണ്ട് ഫോണുകളും പുറത്തിറങ്ങുക. മറ്റ് കമ്പനികള്‍ ആപ്പിള്‍ കമ്പനികളുടെ ഐഫോണുകള്‍ നല്കുന്ന അതേസൗകര്യങ്ങളുള്ള ഫോണുകള്‍ വളരെ കുറഞ്ഞ വിലയില്‍ നല്കാന് തുടങ്ങിയോടെയാണ് ആപ്പിള്‍ കമ്പനിയുടെ ഇങ്ങനെ തീരുമാനിച്ച് തുടങ്ങിയത്. മികച്ച സൗകര്യങ്ങളുള്ള രണ്ട് ഫോണുകളായിരിക്കും പുറത്തിറങ്ങുക. കഴിഞ്ഞിടയ്ക്ക് പുറത്തിറക്കിയ ആപ്പിള്‍ ഐഫോണിന് വന്‍ ഡിമാന്റായിരുന്നു ഉണ്ടായിരുന്നത്. അതുപോലെതന്നെയായിരിക്കും നിരക്ക് കുറച്ച് ഇറക്കാന്‍ പോകുന്ന പുതിയ ഐഫോണ്‍ സീരിയസിനും എന്നാണ് കരുതപ്പെടുന്നത്.
പൊതുവേ വന്‍വിലകള്‍ നല്കേണ്ടിവരുന്ന ആപ്പിള്‍ ഫോണുകളുടെ പുതിയ രൂപത്തിന് എത്ര പൌണ്ട് നല്‍കേണ്ടിവരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യത്യതയൊന്നുമില്ലെങ്കിലും വന്‍വില കാണില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല