സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹോളിവുഡിന്റെ വിന് ഡീസലും തമ്മിലെന്ത്? സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഹോളിവുഡ് സിനിമാ താരവും യോഗിയും നേരിട്ട് തമ്മില്‍ ബന്ധമില്ലെങ്കിലും ഇവരുടെ രൂപ സൗദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ക്ലീന്‍ ഷേവും മൊട്ടത്തലയുമാണ് ഇരുവരുടെയും സ്റ്റൈല്‍. ഈ പ്രത്യേകത കൊണ്ട് തന്നെയാകണം ഏറെക്കുറെ രൂപസാദൃശ്യം തോന്നുന്നത്. ചില ആങ്കിളില്‍ നോക്കിയാല്‍ ഇരുവരും സഹോദരന്മാരാണോ എന്നു പോലും തോന്നുമെന്ന് ചിലര്‍ പറയുന്നു. യോഗി മുഖ്യമന്ത്രിയായി വന്നാല്‍ ഉത്തര്‍പ്രദേശ് ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ആകുമെന്നാണ് മറ്റൊരാളുടെ കണ്ടുപിടുത്തം.
ചിലര്‍ യുപി മുഖ്യമന്ത്രിയായതിന് വിന് ഡീസലിനെ അഭിനന്ദിച്ചു. ആരാണ് യുപി മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ആലിയ ഭട്ടിന്റെ മറുപടി വിന് ഡീസല്‍ എന്നായിരുന്നുവെന്ന കോമഡിയും ചിലര്‍ ഇറക്കി. യുപിയില്‍ ബിജെപിയുടെ ഏറ്റവും താരപ്പൊലിമയുള്ള നേതാവാണ് ഇപ്പോള്‍ യോഗി. അതിനാല്‍ പുതിയ മുഖ്യമന്ത്രിയുടെ ഹോളിവുഡ് ബന്ധവും ആഘോഷിക്കുന്ന തിരക്കിലാണ് ട്രോളര്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല