സജിന്‍ രവീന്ദ്രന്‍: 2005 ല്‍ സ്ഥാപിതമായി, കല സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ മികച്ച പ്രവര്ത്തനം കാഴ്ച വെക്കുന്ന സംഘടന ആണ്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (SKCA). 18.03.2017ന്‍ Shirecliffe Communtiy Center ല്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് വരണാധികാരി ശ്രീ. സന്തോഷ് ജോര്ജിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017, 2018 വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് ബിജു മാത്യു
വൈസ് പ്രസിഡന്റ് സജിന്‍ രവീന്ദ്രന്‍
സെക്രെട്ടറി ട്രീസ മാത്യു
ജോയിന്റ് സെക്രട്ടറി ഷിബു സേവ്യര്‍
ട്രെഷറര്‍ ബിബിന്‍ ജോസ്
കമ്മറ്റി അംഗങ്ങള്‍ അബ്രഹാം ജോര്‍ജ്ജ്, ബിനോയ് തോമസ്, കിരണ്‍ സോളമന്, ബിജോയ് ആന്‍ഡ്രൂസ്, വര്ഗീസ് ഡാനിയേല്, ഷിബു ജോര്ജ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു പൊതുയോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു.
ഈ പൊതുയോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിക്കുകയും ഭരണഘടന ഭേദഗതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് SKCA അംഗങ്ങള്‍ ഒരുക്കിയ ഗാനമേള നടന്നു. മുന്‍ പ്രസിഡന്റ് ജിം തൊടുക എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല