1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2017

 

സ്വന്തം ലേഖകന്‍: മലയാളി വിദ്യാര്‍ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ് കുമാറിന്റെ മകള്‍ അശ്വതി (16) യാണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്.

മജാസ് ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് അശ്വതി താഴെ വീണതെന്ന് കരുതുന്നു. തത്ക്ഷണം മരണം സംഭവിച്ചു. അപകടം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കുളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ഷാര്‍ജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

ശ്രീകല അമ്മയും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അരവിന്ദ് ഏക സഹോദരനുമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.