സ്വന്തം ലേഖകന്‍: കൗമാരക്കാര്‍ക്ക് സെക്സിനേക്കാള് പ്രിയം സെക്സ്റ്റിങ്ങിനോടെന്ന് സര്‍വേ. അമേരിക്കയില്‍ ലോസ് ആഞ്ജലിസിലെ സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു സര്‍വേയിലാണ് സെക്സ്റ്റിങ്ങ് അഥവാ സെക്സ് ചാറ്റിങ്ങിന് കൗമാരക്കാര്‍ക്കിടയിലുള്ള വര്‍ദ്ധിച്ച പ്രചാരത്തെക്കുറിച്ച് സൂചന ലഭിച്ചത്. 1300 വിദ്യാര്‍ത്ഥികളാണ് പഠനത്തില്‍ പങ്കാളികളായത്.
അശ്ലീല ഇമേജുകള്‍ ഉപയോഗിച്ചുള്ള ചാറ്റിങ്ങിലാണ് സ്കൂള്‍ തലം മുതലുള്ള കുട്ടികള്‍ക്ക് ഇക്കാലത്ത് താത്പര്യമെന്ന് യൂണിവേഴ്സിറ്റിയിലെ പ്രെഫസര്‍ എറിക് റൈസന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. ലൈംഗീകതയയേക്കാള് കൂടുതല്‍ താല്പര്യം സെക്സ് ചാറ്റിങ്ങിലാണെന്നാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍. സാങ്കേതിക വിദ്യ വളര്‍ന്നു വികസിച്ചതോടെ പഴയ കാലത്ത് സെക്സിനുണ്ടായിരുന്ന കൗതുകം നഷ്ടമായതായും ഒറ്റ ക്ലിക്കില്‍ ലൈംഗികമായ എന്തും മുന്നിലെത്തുമെന്ന അവസ്ഥ ലൈംഗികതയോടുള്ള വിരക്തിയിലേക്ക് നയിക്കുന്നതായും സര്‍വേ സൂചന നല്കുന്നു.
പത്തു വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ സെക്സ് വിദ്യാഭ്യാസം ലഭിച്ചവര്‍ പോലും സെക്സറ്റിങ്ങില് (സെക്സ് ചാറ്റ്) വ്യാപൃതരാകുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ചാറ്റിങ്ങില്‍ ദിവസവും 100 സന്ദേശങ്ങള്‍ വരെ ഇത്തരത്തില്‍ അയയ്ക്കുന്നു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ താത്പര്യം ആരോഗ്യകരമായ ലൈംഗികതയില്‍ നിന്ന് ലൈംഗിക വൈകൃതങ്ങളിലേക്ക് കുട്ടികള്‍ എത്തിപ്പെടാനുള്ള സാധ്യത മുന്നോട്ടുവക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
എപ്പോഴും സ്മാര്‍ട്ട് ഫോണില്‍ തല പൂഴ്ത്തിയിരിക്കുന്ന കൗമാരക്കാരുടെ മാതാപിതാക്കള്‍ക്ക് മക്കള്‍ എന്തു ചെയ്യുന്നു എന്നൊരു കണ്ണു വേണമെന്നും അവരുമായി ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു. വാട്സാപ്പ്, ടെലഗ്രാം, ഹൈക് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ വ്യാപകമായതോടെ കൗമാരക്കാരും യുവാക്കളും ആശയ വിനിമയത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മെസേജിങ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല