സ്വന്തം ലേഖകന്‍: തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി. തകര്‍ന്ന ജനാലകളും ചുമരും പൊടിയും, കീറിയ കര്ട്ടനുമുള്ള മുറിയില്‍ ഒരാള്‍ കട്ടിലിരുന്നു മ്യൂസിക് പ്ലേയറില്‍ ഒരു പാട്ട് ആശ്വദിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സിറിയയിലെ ആലപ്പോയിലുള്ള മൊഹമ്മദ് മൊഹ്യുദ്ദീന് അനീസ് എന്ന അബു ഉമര്‍ എന്നയാളുടെ ചിത്രമാണിത്. അബു ഉമറിന്റെ തകര്‍ന്ന വീടാണ് ചിത്രത്തില്‍
വിന്റേജ് കാറുകള്‍ ശേഖരിക്കുന്ന സ്വഭാവമുള്ള അബു ഉമറിന്റെ കാറുകളില്‍ ഭൂരിഭാഗവും സിറിയന്‍ യുദ്ധത്തില്‍ തകര്‍ന്നു. എഎഫ് പി ഫോട്ടോഗ്രാഫര്‍ ജോസഫ് ഈദാണ് മാര്‍ച്ച് 9ന് ഈ ചിത്രം എടുത്തത്. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണ്ടാത്തതുകൊണ്ട് ഏതുനേരവും അബുവിന് മ്യൂസിക് പ്ലെയറില്‍ പാട്ടുകേള്‍ക്കാം. ഒരു കാലത്ത്, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇപ്പോള്‍ തകര്‍ന്ന രാജ്യത്ത്, തകര്‍ന്ന വീട്ടില്‍, കിടക്കയിലിരുന്ന് പാട്ടുകേള്‍ക്കുന്ന ഇയാള്‍ സമാധാനത്തില്‍ ജീവിച്ചിരുന്നിരിക്കാം എന്ന് ഫോട്ടോഗ്രാഫര്‍ ഈദ് പറയുന്നു.
തനിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ അബുവിന്റെ ഫോട്ടോ നോക്കുകയാണ് പതിവെന്ന വ്യക്തമാക്കിയ ഈദ് സിറിയക്കാര്‍ക്ക് യുദ്ധം മടുത്തുകഴിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ നിന്ന് പുറത്തുവരുന്ന കുട്ടികളുടെ വേട്ടയാടുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തകര്‍ന്ന ഒരു കെട്ടിടത്തിലിരുന്ന് അബു ഉമര്‍ നിശബ്ദമായി പ്രതീക്ഷയെക്കുറിച്ച് പറയുന്നു എന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. സിറിയ ആഭ്യന്തര യുദ്ധത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങത്തെ മുറിവുകള്‍ ഈ ചിത്രത്തിലുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല