ജോണ്‍സ് മാത്യു: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 12ാമത് വാര്‍ഷിക സമ്മേളനം 2017 മാര്‍ച്ച് 18ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു.വൈകീട്ട് 6.30ന് പ്രസിഡന്റ് മിനോ ജിജോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജസ്സി ഷിജോ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ഗീത എബി വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് 201718 വര്‍ഷത്തെ ഭാരവാഹികളായി സോനു സിറിയക്(പരസിഡന്റ്)ജോജി കോട്ടയ്ക്കല്‍(വൈസ് പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ സെക്രട്ടറി),മനോജ് (ഖജാന്‍ജി) ഇവര്‍ക്കൊപ്പം പത്തു കമ്മറ്റി മെമ്പേഴ്‌സിനേയും എക കണ്ഠമായി തെരഞ്ഞെടുത്തു.
പുതിയ ഉണര്‍വ്വോടെ കരുത്തോടെ 13 ആം വയസ്സിലേക്ക് കാല്‍വയ്ക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടേയും പിന്തുണ നിയുക്ത പ്രസിഡന്റ് സോനു സിറിയക്ക് അഭ്യര്‍ത്ഥിച്ചു.മിനി ജിജോ സദസ്സിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
ദീപക്കും സുപ്രഭയും നയിച്ച ഗാനമേള യോഗത്തിന് തിളക്കമേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല