സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഷിക്കാഗോയില്‍ കാണാതായ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, ആയിരക്കണക്കിന് ആളുകള്‍ കണ്ടിട്ടും ഒരാള്‍ പോലും പരാതി നല്‍കിയില്ല. ആറു പേര് ചേര്‍ന്നാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ലൈവായി പീഡിപ്പിച്ചത്. ആയിരക്കണക്കിനാളുകള്‍ പീഡനം ആസ്വദിക്കുകയും എന്നാല്‍ ഒരാള്‍ പോലും പരാതി നല്‍കിയില്ലെന്നും ഷിക്കാഗേ പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ നഗരത്തിലെ ഒരു ഗാരേജില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ബലാത്സംഗത്തിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ക്രൂര ബലാത്സംഗമാണ് ഫെയ്സ്ബുക്കിലൂടെ ലൈവായി പ്രചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഷിക്കാഗോയെ ഞെട്ടിച്ച സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ ലൈവായുള്ള വീഡിയോ കണ്ടതോടെയാണ് സംഭവം പുറത്തായത്.
ഞായറാഴ്ചയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് തുടര്‍ന്ന് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മാനസികാസ്വസ്ഥ്യമുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത് ഫേസ്ബുക്ക് ലൈവായി കാണിച്ചതിന് നാലുപേരെ ഷിക്കാഗോ പോലീസ് അറസ്റ്റുചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല