സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍ . സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ ചിത്രം പങ്കുവെച്ചത്.
ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രത്തിലെ പ്രണയാതുരമായ ഒരു നിമിഷമാണ് സല്‍മാന്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനു വേണ്ടി ഇരുവരും ഒന്നിച്ച പ്രണയ ഗാനം ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ‘എക് ത ടൈഗറി’ന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഈ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച അഭിനയിച്ചതും.
സിനിമയുടെ ചിത്രീകരണം ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്റെ ഫൈറ്റിംഗ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല