1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

 

സ്വന്തം ലേഖകന്‍: ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍. വെള്ളിത്തിരയില്‍ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ കൂട്ടുകെട്ടുകളെ കുറിച്ചുള്ള ആഗ്രഹം വെളപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുള്ള ചിത്രം അല്‍ഫോണ്‍സിന്റെ ആഗ്രഹപട്ടികയിലുണ്ട്. അന്‍വര്‍ റഷീദ് ആരെ വെച്ച് പടം പിടിച്ചാലും മികച്ചതാകുമെന്നും അല്‍ഫോണ്‍സ് സൂചിപ്പിക്കുന്നു.

ലാല്‍ജോസ് മോഹന്‍ലാലിനെ വെച്ച് സിനിമ എടുക്കണമെന്നാണ് കക്ഷിയുടെ മറ്റൊരു ആഗ്രഹം. ആഷിഖ് അബുവും, ദിലീഷ് പോത്തനും മോഹന്‍ലാലിനെ വെച്ചെടുക്കുന്ന സിനിമയും അല്‍ഫോണ്‍സിന്റെ മനസിലുണ്ട്. ദിലീഷ് പോത്തന്‍, ജിബു ജേക്കബ്, റോഷന്‍ ആന്‍ഡ്രൂസ്, എന്നിവരുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനാവണമെന്നും പ്രേമം സംവിധായകന്‍ സ്വപ്നം കാണുന്നു. യാത്രാമൊഴി സംവിധാനം ചെയ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ സിനിമയ്ക്കും അല്‍ഫോണ്‍സ് കാത്തിരിക്കുന്നു.

ഷാജി കൈലാസിന്റെ ത്രില്ലര്‍ ചിത്രവും, രഞ്ജിത്തിന്റെ ഒരു മരണമാസ് ചിത്രവും, പ്രിയദര്‍ശന്റെ ഒരു ഹാപ്പി ചിത്രവും, കല്ല്യാണ സൗഗന്ധികം പോലൊരു വിനയന്‍ ചിത്രവും, ഒരു ഹരിഹരന്‍ ചിത്രവും, ശ്രീനിവാസന്‍ ചിത്രവുമാണ് തന്റെ ഉള്ളിലെ സിനിമാപ്രേമി കാത്തിരിക്കുന്നതെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.