അലക്സ് വര്‍ഗീസ് (ഓള്‍ഡ്ഹാം) : സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലിയന്‍സിയിലെ പ്രമുഖ ഇടവകയായ ഓള്‍ഡ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ പ്രഥമ ഇടയ സന്ദര്‍ശനം നടത്തി. സാല്‍ഫോര്‍ഡ് സിറോ മലബാര്‍ ചാപ്ലയിന്‍ ആദരണീയനായ തോമസ് തൈക്കൂട്ടത്തിലച്ചന്റെ നേതൃത്വത്തില്‍ അഭിവന്ദ്യപിതാവിന് ഹൃദ്യമായ സ്വീകരണണമാണ് വിശ്വാസസമൂഹം ഒരുക്കിയത്. തുടര്‍ന്നുനടന്ന ഭവന സന്ദര്‍ശനത്തില്‍ ഇടവകയിലെ എല്ലാ അംഗങ്ങളുടെയും ഭവനങ്ങളില്‍ വിശ്വാസദീപ്തിയുടെ സ്നേഹജ്വാലകള്‍ പുത്തനുണര്‍വ്വേകി.
ഇടവകാഗംങ്ങള്‍ സംയുക്തമായി ഒരുക്കിയ കുടംബക്കൂട്ടായ്മ സമ്മേളനത്തിലും സ്നേഹവിരുന്നിലും പങ്കെടുത്ത അഭിവന്ദ്യ പിതാവ് കുട്ടികള്‍ക്കൊപ്പമാണ് ദീര്‍ഘനേരം ചെലവിട്ടത്. അവരുടെ വാക്ചാതുരിയെ വാനോളം പ്രശംസിക്കുകയും അവരെ സീറോ മലബാര്‍ സഭയുടെ വിശ്വാസപൈതൃകത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഇടവകാംഗങ്ങളുടെ സൗഹൃദകൂട്ടായ്മയായിമാറിയ സമ്മേളനത്തില്‍ ശ്രീ ഷാജി തോമസ് വരാക്കുടി സ്വാഗതം ആശംസിക്കുകയും ഫാ:തോമസ് തൈക്കൂട്ടത്തില്‍ പ്രത്യേക സന്ദേശം നല്‍കുകയും ചെയ്തു. ഇടവകയിലെ നിറസാന്നിധ്യമായ ശ്രീ. ടോമി തോമസ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നര്‍ ഇടവകകൂട്ടായ്മയുടെ പ്രശംസ ഏറ്റുവാങ്ങി.
ട്രസ്റ്റീ ശ്രീ. സജി ജോസഫ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശ്രീ ബൈജു മത്തായി, സാബു തോമസ്, ഷിന്റോ ചാക്കോ തുടങ്ങിയവര്‍ സംയുക്തമായി കാര്യപരിപാടികള്‍ ക്രമീകരിച്ചു. ഇടവകയുടെ മുന്‍ ട്രസ്റ്റീ ശ്രീ തോമസ് ജോസഫ് എല്ലാവര്ക്കും നന്ദി അര്‍പ്പിച്ചു.ഓള്‍ഡ്ഹാം സെന്റ് പാട്രിക് പള്ളി വികാരി റെവ.ഫിലിപ്പ് സാംനെറുമായി സൗഹൃദ സംഭാഷണം നടത്തിയ സീറോ മലബാര്‍ സഭയുടെ വലിയ ഇടയന് ഓള്‍ഡാമിലെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി, സമീപത്തുള്ള ഇടവകയായ ആഷ്ടണ്‍ അണ്ടര്‍ ലൈനിലേക്ക് തന്റെ സന്ദര്‍ശനവുമായി യാത്ര പുറപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല