1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2017

 

സ്വന്തം ലേഖകന്‍: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ യുവതിയും ഏഴു വയസുകാരന്‍ മകനും മരിച്ച നിലയില്‍. എന്‍. ശശികല(40), മകന്‍ അനീഷ് സായ് എന്നിവരെയാണ് ന്യൂജെഴ്‌സിയിലെ മാപ്പിള്‍ ഷേഡിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതായി ഇരുവരുടേയും ആന്ധ്ര പ്രദേശിലെ ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ന്യൂ ജേഴ്‌സിയില്‍ ഐടി രംഗത്താണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് എന്‍. ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്. വ്യഴാഴ്ച വൈകീട്ട് ഹനുമന്ത റാവു ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയുടെയും മകന്റെയും ശരീരത്തില്‍ നിരവധി കുത്തുകളേറ്റിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശശികല വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിയിരുന്നത്. സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുഗു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കാന്‍സാസില്‍ ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് എന്ന എന്‍ജിനിയര്‍ കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കകമാണ് വീണ്ടും ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ മുന്‍ അമേരിക്കന്‍ നാവിക ഓഫീസറെ അറസ്റ്റ് ചെയ്തു. ഇത് വംശീയ വിദ്വേഷം മൂലമുള്ള കൊലപാതകമായതിനാല്‍ ലോക്കല്‍ പോലീസിനു പുറമേ എഫ്ബിഐയും അന്വേഷണം നടത്തി. എന്റെ രാജ്യത്തുനിന്നു പുറത്തുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് നാവിക ഓഫീസര്‍ ആഡം പുരിന്റോണ്‍ കാന്‍സാസിലെ ബാറില്‍ ശ്രീനിവാസിനു നേര്‍ക്കു വെടിയുതിര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.