സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തെരുവുകളെ അനാഥബാല്യങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പണം കണ്ടെത്താന്‍ 2,500 കിലോമീറ്റര്‍ നടന്ന് ഒരു ബ്രിട്ടീഷുകാരന്. തെരുവുകുട്ടികളുടെ പുനരധിവാസത്തിനുള്ള പണം കണ്ടെത്താനാണ് 63 കാരനായ ബ്രിട്ടീഷുകാരന് പാട്രിക് ബാഡ്ലിയാണ് 2,500 കിലോമീറ്റര്‍ നീണ്ട പദയാത്ര നടത്തിയത്. കന്യാകുമാരി മുതല്‍ കൊല്‍ക്കത്ത വരെ അഞ്ചു മാസം നീണ്ട യാത്രയില്‍ തമിഴ്നാട്, ആന്ധ്ര, ഒറീസ, ബംഗാള്‍ എന്നിങ്ങനെ നാലു സംസ്ഥാനങ്ങളും 36 നഗരങ്ങളും ബാഡ്ലി പിന്നിട്ടു.
ഫ്യൂച്ചര്‍ ഹോപ്പ് എന്ന ജീവകാരുണ്യ സംഘടനക്കു വേണ്ടി 2016 ഒക്ടോബര്‍ 3 ന് തുടങ്ങിയ പദയാത്ര 2017 ഫെബ്രുവരി അവസാനത്തോടെയാണ് അവസാനിച്ചത്. ഇതിനിടെ 124 പേരില്‍ നിന്നായി 11757 പൗണ്ട് (ഏകദേശം 9.5 ലക്ഷം രൂപ) ശേഖരിക്കാനുമായി. മരണമടഞ്ഞ മകള്‍ കാത്തിക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കെ വാക്ക് എന്നാണ് പദയാത്രക്ക് പേരിട്ടിരിക്കുന്നത്.
ധനശേഖരണത്തിനായി രൂപീകരിച്ചിരിക്കുന്ന ഫേസ്ബുക്ക് പേജില്‍ ദിവസവും അന്നന്നത്തെ യാത്രാനുഭവങ്ങളുടെ വിവരവും ചിത്രങ്ങളും പോസ്റ്റ് ചെയ്തായിരുന്നു ബാഡ്ലിയുടെ യാത്ര. യാത്രയ്ക്കിടയില്‍ താന്‍ വഴിയരികിലെ സാധാരണ തട്ടുകടകളില്‍ നിന്നുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്നും പോസ്റ്റുകളില്‍ ബാഡ്ലി വ്യക്തമാക്കുന്നു.
നേരത്തേ 1970 ല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ച പരിചയം മാത്രമുള്ള ബാഡ്ലി ഇന്ത്യയുടെ കിഴക്കന്‍ തീരത്തു കൂടി ദിവസവും ആറു മണിക്കൂറാണ് കാല്‍നടയായി സഞ്ചരിച്ചത്. ചൂട് വളരെ കൂടുതല്‍ ആയിരുന്നതിനാല്‍ നന്നേ പുലര്‍ച്ചെ എഴുന്നേറ്റും വെയില് താഴുന്ന വൈകുന്നേരവും ആയിരുന്നു യാത്ര. രസകരമായ യാത്രാനുഭവങ്ങളാണ് ബാഡ്ലിക്ക് ഇന്ത്യ നല്‍കിയത്.
യാത്രയ്ക്കിടയില്‍ ഒരിക്കല്‍ ആന്ധ്രാ പ്രദേശില്‍ വെച്ച് ഒരു ബൈക്കുകാരന് ലിഫ്റ്റ് നല്‍കാമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഓഫര്‍ ചെയ്തെങ്കിലും അയാള്‍ക്ക് ഹിന്ദി അറിയാത്തതിനനാല് തന്റെ ധനശേഖരണത്തെക്കുറിച്ചും ചിലര്‍ക്ക് നടക്കാമെന്ന് വാക്കു കൊടുത്തിട്ടുള്ളതും വളരെ പണിപ്പെട്ട് പറഞ്ഞു മനസിലാക്കിയത് ബാഡ്ലി രസകരമായി വിവരിക്കുന്നു. കന്യാകുമാരിയില്‍ വെച്ച് ഒരു സമോസ വില്പ്പനക്കാരന് നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒരു ബാഗ് നിറയെ സമോസ വാങ്ങിയതും തന്റെ കഥ കേട്ട് അവിടെ കൂടിയ പേരറിയാത്ത് അനേകം ആളുകള്‍ ചേര്‍ന്ന് പണം നല്കിയതും അനുഭവങ്ങളുടെ കൂട്ടത്തിലുണ്ട്.
ധനശേഖരണം നടത്തുന്ന എന്‍ജിഒ അവരുടെ പേജില്‍ ഇതിലൂടെ ലഭിക്കുന്ന പണം കൊല്‍ക്കത്തയിലെ തെരുവില്‍ കഴിയുന്ന വീടില്ലാത്ത 120 കുട്ടികള്‍ക്ക് വീടൊരുക്കാന്‍ ഉപയോഗിക്കുമെന്നും ഇവര്‍ക്കും ചേരിയിലെ കുട്ടികള്‍ക്കുമായി സ്കൂള്‍ നടത്തുമെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല