1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2017

 

സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, അക്രമിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, പരുക്കേറ്റവര്‍ക്ക് ആശ്വാസം പകര്‍ന്ന് ചാള്‍സ് രാജകുമാരന്‍. അക്രമി ഖാലിദ് മസൂദിന്റെ ചിത്രം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പുറത്തുവിട്ടു. ചെറുപ്പത്തില്‍ മസൂദ് അംഗമായിരുന്ന ഫുട്‌ബോള്‍ ടീമിനൊപ്പമുള്ള ചിത്രമാണ് പൊലീസിന് ആദ്യം ലഭിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പരും പൊലീസ് പ്രസിദ്ധീകരിച്ചു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും അറസ്റ്റുകളും തുടരുകയാണ്. ഇതുവരെ ഒമ്പതുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുമുമ്പ് അക്രമി വാട്‌സാപ്പുവഴി സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ ഉള്ളടക്കവും നമ്പരുകളും കണ്ടെത്തിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ഖാലിദ് മസൂദ് ആക്രമണത്തില്‍ പങ്കാളിയായതെന്നും ഇയാള്‍ വന്‍ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

അതിനിടെ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനവുമായി ചാള്‍സ് രാജകുമാരനെത്തി. കിങ്‌സ് കോളജ് ആശുപത്രിയിലെത്തിയ രാജകുമാരന്‍ ചികില്‍സയില്‍ കഴിയുന്നവരുടെ അടുത്തിരുന്നും കുശലം പറഞ്ഞും ആശ്വസിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എട്ടുപേര്‍ ഇപ്പോഴും കിങ്‌സ് കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.