റോയ് കട്ടപ്പന: ഇടുക്കി ജില്ല സംഗമം യുകെയുടെ സജീവ പ്രവര്‍ത്തകനായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യര്‍ നിര്യാതയായി. ഇടുക്കി ജില്ല സംഗമം യു.കെയുടെ ആദ്യകാലം മുതല്ക്കുള്ള സജീവപ്രവര്തകനും, ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു.
ഉപ്പുതോട്ടിലുള്ള ശ്രീ പിറ്റര്‍ താനോലിയുടെ വസതിയിലെത്തി ഇടുക്കി ജില്ലാ സംഗമം മുന്‍ കമ്മറ്റി മെമ്പര്‍ തോമസ് കടുവാനായിലിന്റെ സഹോദരന് ജോയിമോന് ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല