1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

 

സ്വന്തം ലേഖകന്‍: ചോദ്യം ചൂടുപിടിപ്പിച്ചു, വാര്‍ത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇറങ്ങിപ്പോയി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്തു സംഭവിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ ദേഷ്യം പിടിപ്പിച്ചത്.

അങ്കമാലി ഡയറീസിന്റെ പ്രചരണാര്‍ത്ഥം ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പെടെ മറച്ചുകൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇതിന് പെരുമ്പാവൂര്‍ പോലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ലിജോ ക്ഷുഭിതനാകുകയായിരുന്നു.
കാറിന്റെ ഗ്ലാസ് മറച്ചുകൊണ്ട് സ്റ്റിക്കര്‍ ഒട്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് പൊളിച്ചു മാറ്റണമെന്നും ഒരിക്കല്‍ പോലീസ് ആവശ്യപ്പെട്ടതാണ്. അത് വകവെയ്ക്കാതെ സ്റ്റിക്കര്‍ കാറില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു.

പോലീസ് പ്രവര്‍ത്തിയെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ സിനിമക്കാരുടെ ഭാഗത്തും പിഴവില്ലേയെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അസംബന്ധമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് പറഞ്ഞ് പത്രസമ്മേളന വേദിയില്‍നിന്നും ലിജോ ഇറങ്ങി പോകുകയായിരുന്നു. പാലക്കാട്ടെ സാംസ്‌ക്കാരിക കൂട്ടായ്മയായ ഗ്രാമ്യ നടത്തുന്ന തസ്രാക്ക് ഫെസ്റ്റ് എന്ന നാടക പ്രദര്‍ശനത്തിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങുന്നതിനായാണ് ലിജോ ജോസ് പെല്ലിശ്ശേരി എറണാകുളം പ്രസ് ക്ലബില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.