സ്വന്തം ലേഖകന്‍: ‘നിങ്ങളാണ് ശരിക്കുള്ള അമേരിക്കന്‍ ഹീറോ,’ യുഎസിലെ കന്‍സാസില്‍ ഇന്ത്യക്കാരനെ വെടിവക്കുന്നത് തടയാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവും 100,000 ഡോളറിന്റെ ചെക്കും. ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുചിത്ബോലയെ വെടിവെക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ പൗരന് ഈന് ഗ്രില്ലറ്റിനെ ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വാര്‍ഷിക സംഗമത്തിലാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.
നന്ദിസൂചകമായി $100000 ചെക്ക് ഗ്രില്ലറ്റിന് അമേരിക്കയിലെ ഇന്ത്യക്കാര്‍ കൈമാറി. ഇന്ത്യന്‍ അംബാസിഡര്‍ നവ്തേജ് സാര്‍ണ ഗ്രില്ലറ്റിന് ചെക്ക് സമ്മാനിച്ചു. കാന്‍സാസില്‍ സ്വന്തമായി വീടുവാങ്ങാനുള്ള ഗ്രില്ലറ്റിന്റെ മോഹമാണ് ഇതുവഴി ഇന്ത്യന്‍ സമൂഹം സാധിച്ചുകൊടുക്കുന്നത്. ഏതൊരാളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു, ആളുകള്‍ക്കിടയില്‍ പ്രതീക്ഷ വളര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഗ്രില്ലറ്റ് പറഞ്ഞു.
അമേരിക്കയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ഹൈദരാബാദ് സ്വദേശി 32 വയസ്സുള്ള ശ്രീനിവാസ് കുച്ചിബോത്ലയാണ് കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനും വെടിയേറ്റിരുന്നു. ഇത് തടയുന്നതിനിടെയാണ് ഗ്രില്ലറ്റിന് വെടിയേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല