1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: ഗില്‍ഗിത് ബല്‍തിസ്താന്‍ പ്രശ്‌നം അതിര്‍ത്തി കടക്കുന്നു, പാകിസ്താനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം. ഗില്‍ജിത് ബല്‍തിസ്താന്‍ പ്രദേശം തങ്ങളുടെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള പാകിസ്താന്റെ നീക്കത്തിനെരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഈ മാസം 23 നാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പിയായ ബോബ് ബ്ലാക്ക്മാന്‍ പ്രമേയം പൊതുസഭയുടെ പരിഗണനക്കുവെച്ചത്.

പാക് അധീന കശ്മീരിന്റെ അതിര്‍ത്തി പ്രദേശമാണ് ഗില്‍ഗിത് ബല്‍തിസ്താന്‍. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിെന്റ ഭാഗമാണെന്ന് പ്രമേയത്തില്‍ പറയുന്നു. നിയമപരമായും ഭരണഘടനാപരമായും ഈ വാദത്തിന് പിന്തുണയുണ്ട്. എന്നാല്‍ 1947 മുതല്‍ പാകിസ്താന്‍ ഗില്‍ഗിത് ബല്‍തിസ്താന്‍ അന്യായമായി കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

സ്റ്റേറ്റ് സബ്ജക്ട് ഓര്‍ഡിനന്‍സ് ലംഘിച്ച് പ്രദേശത്തിന്റെ സ്ഥിതി വിവരങ്ങളില്‍ മാറ്റംവരുത്താന്‍ ശ്രമിക്കുന്നതും ഇവിടെ അന്യായമായും ബലംപ്രയോഗിച്ചും ചൈന പാക് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും പ്രകോപനം വര്‍ധിക്കാനിടയാക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മറ്റ് ബ്രിട്ടീഷ് എം.പിമാരും പ്രമേയത്തെ അനുകൂലിച്ച് ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ പ്രശ്‌നത്തെ സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ച നടക്കാനും സാധ്യതയുള്ളതായി ബ്ലാക്ക്മാന്റെ ഓഫിസ് വ്യക്തമാക്കി.

ഗില്‍ഗിത് ബല്‍തിസ്താനെ പാകിസ്താനിലെ അഞ്ചാമത്തെ പ്രവിശ്യയായി പരിഗണിക്കാന്‍ തിരുമാനിച്ചതായി ഈ മാസം 14 നാണ് പാക് ആഭ്യന്തര പ്രവിശ്യ ഏകോപന മന്ത്രി റിയാസ് ഹുസൈന്‍ പിര്‍സാദ മാധ്യമങ്ങളെ അറിയിച്ചത്. വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന്റെ ഉപദേഷ്ടാവ് അധ്യക്ഷനായ കമ്മിറ്റിയാണ് ഇതിന് ശുപാര്‍ശ ചെയ്തത്. പ്രദേശത്തിന്റെ പദവിയില്‍ മാറ്റംവരുത്തുന്നതിന് ഭരണഘടന ഭേദഗതി വരുത്തുമെന്നും പിര്‍സാദ പറഞ്ഞു.

പ്രാദേശിക നിയമസഭയും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമുള്ള പ്രത്യേക ഭൂപ്രദേശമായാണ് ഗില്‍ഗിത് ബല്‍തിസ്താനെ പാകിസ്താന്‍ ഇതുവരെ പരുഗണിച്ചിരുന്നത്. പാകിസ്താന്റെ നയം മാറ്റത്തോട് ഇന്ത്യ രൂക്ഷമായിത്തന്നെ പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടുക്കുന്ന തന്ത്ര പ്രധാനമായ ഈ പ്രദേശത്തെ സംബന്ധിച്ച ചൈനയുടെ ആശങ്കയാണ് ഗില്‍ഗിത് ബല്‍തിസ്താന്റെ പദവി മാറ്റുന്നതിന് പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.