സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ സമ്മാനം ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് സമ്മാനിച്ചു, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതായി പ്രീതി. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന ചടങ്ങില്‍ ഹൈക്കമ്മീഷണര്‍ വൈ കെ സിന്ഹയില്നിന്നു പ്രീതി പട്ടേല്‍ ഏറ്റുവാങ്ങി. ഇന്ത്യാ, യുകെ ബന്ധം മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുമെന്ന് പുരസ്കാരം ഏറ്റ്വുവാങ്ങി നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ വംശജയായ പ്രീതി വ്യക്തമാക്കി.
ഇന്ത്യയുടെ പ്രധാനപ്പെട്ട സുഹൃത്താണു പ്രീതി പട്ടേലെന്ന് സിന്‍ഹ പറഞ്ഞു.
ദേശീയ, രാജ്യാന്തര രാഷ്ട്രീയത്തിനു നല്കിയ പിന്തുണയും ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളും കണക്കിലെടുത്താണ് പ്രീതിയെ ഇതിനായി തിരഞ്ഞെടുത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയ പ്രീതി പട്ടേല്‍ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താനായി ശ്രമിക്കുമെന്നും ഉറപ്പു നല്കി.
എസക്സിലെ വിറ്റ്ഹാമില്നിന്നാണ് 43 കാരിയായ പ്രീതി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ തെരേസാ മേയ് മന്ത്രിസഭയില്‍ അന്താരാഷ്ട്ര വികസനകാര്യ മന്ത്രിയാണ് പ്രീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല