1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2017

 

സ്വന്തം ലേഖകന്‍: കര്‍ണാടക എം.എല്‍.എ വാങ്ങിയ 1.65 കോടിയുടെ വൊള്‍വോ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്, കാരണം? മംഗളുരു എം.എല്‍.എ മൊഹീദിന്‍ ബാവ വാങ്ങിയ 1.65 കോടി രൂപ വിലയുള്ള വോള്‍വോ എക്‌സ്.സി 90 ടി9 കാറാണ് കേടായത്. ഇന്ത്യയില്‍ ഈ കാറ് വാങ്ങുന്ന ആദ്യ വ്യക്തിയാണ് ബാവ. പെട്രോള്‍ പമ്പ് ജീവനക്കാരന് സംഭവിച്ച ഒരു കയ്യബദ്ധമാണ് എം.എല്‍.എയുടെ കാര്‍ കേടാക്കിയത്.

കാറിനുള്ളില്‍ പെട്രോളിന് പകരം ഇയാള്‍ അബദ്ധത്തില്‍ ഡീസല്‍ നിറയ്ക്കുകയായിരുന്നു. സംഭവ സമയത്ത് എം.എല്‍.എയുടെ മകനാണ് കാറുമായി പമ്പില്‍ എത്തിയത്. ഉടന്‍ തന്നെ പമ്പ് ജീവനക്കാരന്‍ കാറിനുള്ളില്‍ ഡീസല്‍ നിറച്ചു. എം.എല്‍.എയുടെ മകന്‍ പമ്പ് ജീവനക്കാരന് സംഭവിച്ച അബദ്ധം തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഡീസല്‍ നിറച്ചിരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന്‍ പറഞ്ഞു. പമ്പ് ജീവനക്കാരനെ ഇതിന്റെ പേരില്‍ പഴിക്കാനൊന്നും അദ്ദേഹം തയ്യാറായില്ല. വാഹനം ഉടന്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുകയും ചെയ്തു. പെട്രോള്‍ വാഹനത്തില്‍ ഡീസല്‍ നിറച്ച ശേഷം എഞ്ചിന്‍ ഓണ്‍ ചെയ്താല്‍ വാഹനത്തിന്റെ ഇന്‍ജക്ഷന്‍ പമ്പ് പൊട്ടുകയും അമിതമായി ചൂടാകുകയും ചെയ്യുന്നതു മൂലം കേടുപാടുകള്‍ ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.