സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് നിലവില്‍ വന്നു, ആദ്യ ദിവസം അപേക്ഷയുമായി എത്തിയത് 810 പേര്‍, എക്‌സിറ്റ് ലഭിച്ചവരില്‍ മലയാളികളും. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ഈ കാലയളവില്‍ നിയമ ലംഘകര്ക്കു പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുളള അവസരമാണ് സൗദി ഭരണ കൂടം ഒുക്കിയിരിക്കുന്നത്.
ആദ്യ ദിവസം 810 പേര്‍ എംബസിയിലെത്തിയതായും, 615 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായും എംബസി അധികൃതര്‍ പറഞ്ഞു. പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ യാത്രാനടപടികള്‍ പൂര്‍ത്തീകരിച്ച് രാജ്യം വിട്ടവരുണ്ട്. കാലാവധിയുള്ള യാത്രാരേഖകള്‍ ഉള്ളവര്‍ക്ക് ബുധനാഴ്ച രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എക്‌സിറ്റ് സൗകര്യം നല്‍കിയിരുന്നു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ പൊതുമാപ്പ് ആനുകൂല്യം നേടി പോകുന്നവര്‍ക്ക് പ്രത്യേക എമിേഗ്രഷന്‍ കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.
നിയമ ലംഘകരായ മുഴുവന്‍ വിദേശ തൊഴിലാളികളും പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടണമെന്നു സൗദി പാസ്‌പോര്ട്ട് വകുപ്പ് ആവശ്യപ്പെട്ടു. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം റെഡ് കാറ്റഗറിയിലുളള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാരെ പൊതുമാപ്പില്‍ രാജ്യം വിടാന്‍ അനുവദിക്കും. കാലാവധിയുളള താമസാനുമതി രേഖയും വര്‍ക്ക് പെര്‍മിറ്റുമുളള സ്‌പോണ്‌സറുടെ കീഴില്‍ ജോലി ഇല്ലാത്തവര്‍ രാജ്യം വിടണം. ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ നിയമ ലംഘകരാണെന്നും അത്തരക്കാരെ രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്നും ദൈഫുല്ല ബിന്‍ സത്താംപറഞ്ഞു.
അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കുള്ള ടിക്കറ്റ് സൗദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജവാസാത് വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം ചെലവിലാണ് മടങ്ങിപ്പോകേണ്ടതെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ അറിയിച്ചു. ഹജ്, ഉംറ, സന്ദര്‍ശക വീസക്കാര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിമാനത്താവളങ്ങള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നേരിട്ട് എത്തണമെന്ന് ജവാസാത് മേധാവി വ്യക്തമാക്കി. ഇവര്‍ക്ക് ഇവിടെ വെച്ച് എക്‌സിറ്റ് നല്‍കുമെന്നും ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല