സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ! ഇന്തോനേഷ്യയിലെ സുലവെയ്‌സിയില്‍ കാണാതായ ഇരുപത്തഞ്ചുകാരനെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. കുടുംബംവക എണ്ണപ്പനത്തോട്ടത്തില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ബറിനെയാണ് ഞായറാഴ്ച കാണാതായത്.
ഒരു ദിവസം കഴിഞ്ഞിട്ടും അക്ബര്‍ വീട്ടിലെത്താതായപ്പോള്‍ നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിനടുത്തുള്ള കുഴിയില്‍ അനങ്ങാതെ കിടക്കുന്ന ഏഴുമീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. ഇര വിഴുങ്ങിയിട്ടാണ് പെരുമ്പാമ്പു ഭീമന്റെ കിടപ്പെന്ന മനസിലായ നാട്ടുകാരും പോലീസും ചേര്‍ന്ന് പാമ്പിന്റെ വയറു കീറി.
എന്നാല്‍ അതിനകം അക്ബര്‍ മരിച്ചിരുന്നു. മരിച്ച നിലയിലുള്ള അക്ബറിന്റെ ശരീരം പെരുമ്പാപിന്റെ വയറ്റില്‍ നിന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. സാധാരണ മനുഷ്യരെ വിഴുങ്ങുകയോ ജനവാസ കേന്ദ്രങ്ങളില്‍ വരുകയോ ചെയ്യാത് പെരുമ്പാമ്പുകള്‍ അക്ബറിനെ വിഴുങ്ങിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല