സ്വന്തം ലേഖകന്‍: സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു.
ഇന്ത്യയിലെ ആദ്യ കാല അഭിഭാഷകരില്‍ ഒരാളായിരുന്നു തന്റെ അമ്മ. അന്നത്തെ സാമൂഹ്യ വ്യവസ്ഥകള്‍ മൂലമാണ് അമ്മയ്ക്ക് ജഡ്ജിയാകാന്‍ കഴിയാതെ പോയത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പോലും വിലക്കുളളപ്പോഴാണ് അമ്മ ഇത്രയും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയത്. എന്നാല്‍ സ്ത്രീയായതിനാല്‍ ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടു. പിന്നീട് താന്‍ സൗത്ത് കരോലിനയിലെ ഗവര്‍ണറും ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധിയുമാകുന്നത് കണ്ട് അമ്മ അഭിമാനിച്ചിരിക്കുമെന്നും നിക്കി പറഞ്ഞു.
പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ മാതാപിതാക്കള്‍. അജിത് സിംഗ് ,? രാജ് കൗര്‍ എന്നിവരുടെ മകളായി ജനിച്ച ഹാലി,? കുടുംബത്തോടൊപ്പം 1960ലാണ് യു.എസിലേക്ക് കുടിയേറിയത്. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റന്‍ മൈക്കലാണ് ഹാലിയുടെ ഭര്‍ത്താവ്. സ്ത്രീ ശാക്തീകരണവും അവരെ എങ്ങനെ മികച്ച നേതാക്കളാക്കമെന്നതായിരിക്കണം രാജ്യത്തിന്റെ ലക്ഷ്യം.താന്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അഭിമാനപുത്രിയാണു താന്‍. മതത്തിന്റെ പേരില്‍ ഒരു രാജ്യത്തുനിന്നുള്ള കുടിയേറ്റവും തടയരുതെന്നും നിക്കി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല