സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു. പ്രസിഡന്റിന്റെ സഹായി എന്ന നിലയ്ക്കാണ് ഇവാന്‍കയുടെ നിയമനം. ശമ്പളമില്ലാതെയായിരിക്കും ഇവാന്‍ക വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുക.
ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്നറും ട്രംപ് അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസില്‍ ഉപദേശക പദവിയിലെത്തിയിരുന്നു. ട്രംപിന്റെ വ്യവസായ സാമ്രാജ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവാന്‍ക വൈറ്റ് ഹൗസില്‍ ഉന്നത പദവിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍, ഔദ്യോഗിക നിയമനം ഉണ്ടാവും മുമ്പുതന്നെ അവര്‍ ട്രംപിനൊപ്പം ഔദ്യോഗിക ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുക പതിവായിരുന്നു. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ തുടങ്ങിയ വിദേശനേതാക്കളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല