സ്വന്തം ലേഖകന്‍: കൊച്ചി അടക്കമുള്ള ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഏപ്രില്‍ 1 മുതല്‍ ഹാന്‍ഡ് ബാഗേജില്‍ സീല്‍ വേണ്ട. കൊച്ചി ഉള്‍പ്പടെ രാജ്യത്തെ 7 വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളിലെ ടാഗില്‍ സീല്‍ പതിപ്പിക്കുന്നത് ഒഴിവാക്കുന്നതായി സി.ഐ.എസ്.ഫ് അറിയിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലും ഏപ്രില്‍ 1 മുതല്‍ ഇത് നിലവില്‍ വരും.
ടാഗില്‍ സീല്‍ പതിക്കുന്നതിലൂടെ വലിയ സമയ നഷ്ടം സംഭവിക്കുന്നതായുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ആരുടെയെങ്കിലും ബാഗ് പരിശോധിക്കേണ്ടി വന്നാല്‍ മറ്റുള്ളവര്‍ അധിക നേരം സീലിനായി ക്യൂ നില്‍ക്കെണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത് എന്നാല്‍ ഇനി മുതല്‍ ആ കാത്തിരിപ്പ് വേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബാഗേജ് സ്‌കാനും മറ്റ് സുരക്ഷാ പരിശോധനകളും തുടരും. ടാഗില്‍ സീല്‍ പതിക്കില്ല എന്നത് മാത്രമാണ് വ്യത്യാസം.
ഡിസംബറില്‍ പരീക്ഷണ ഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കിട്ടി സീലടി പുനസ്ഥാപിക്കുകയായിരുന്നു. ഇനി മുതല്‍ ബാഗേജ് സ്‌കാന്‍ കഴിഞ്ഞാല്‍ സീല്‍ ആവശ്യമില്ലാത്തതിനാല്‍ അത്തരം കാത്തിരിപ്പ് വേണ്ടി വരില്ല എന്നത് തിരക്കുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. ആഭ്യന്തര, വിദേശ യാത്രാക്കാര്‍ക്കെല്ലാം ബാധകമാണ് പുതിയ നിയമം. ഈ വിമാനത്താവളങ്ങളിലെ പ്രധാന ടെര്‍മിനലുകളില്‍ ഹൈ ഡെഫനിഷന്‍ കാമറകള്‍ സ്ഥാപിച്ചതായും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല