അപ്പച്ചന് കണ്ണഞ്ചിറ (വൂസ്റ്റര്‍):ബെര്‍മിങ്ങാം അതിരൂപതയുടെ കീഴിലുള്ള വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ നാല്പത്തിയൊന്നാം ചരമ ദിനം പ്രാര്‍ത്ഥനാ നിര്‍ഭരമായി ആചരിക്കുന്നു. അനുസ്മരണ ദിനത്തില്‍ വിശുദ്ധ ബലിയും,ഒപ്പീസും നടത്തപ്പെടുന്നതാണ്. വൂസ്റ്ററിലെ മലയാളി വിശ്വാസി സമൂഹത്തെ ആല്മീയ നവോദ്ധാനത്തിലേക്കു നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുള്ള ലിസമ്മയുടെ വേര്പ്പാട്മ മലയാളി ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു.
വൂസ്റ്ററിലെ മലയാളി സാന്നിദ്ധ്യത്തിന്റെ പ്രാരംഭ കാലഘട്ടത്തില്‍ അവിടെയുള്ള കുറഞ്ഞ കുടുംബങ്ങളെ കൂട്ടിച്ചേര്‍ത്തു ജപമാല ഭക്തി വളര്‍ത്തിയും,തിരുവചന ശുശ്രുഷയിലൂടെ ആത്മീയ നവീകരണത്തിനായി യു കെ സന്ദര്‍ശിക്കുന്ന മിക്ക ധ്യാന ഗുരുക്കളുടെയും ശുശ്രുഷകള്‍ക്കു കൂട്ടായ്മ്മകളില്‍ സൗകര്യം ഒരുക്കിയും,അജപാലന സന്ദര്‍ശനാര്‍ത്ഥം യു കെ യില്‍ വന്നിട്ടുള്ള മിക്ക അഭിവന്ദ്യ പിതാക്കന്മാരുടെയും,വൈദിക ശ്രേഷ്ഠരുടെയും അനുഗ്രഹീത സാന്നിദ്ധ്യവും,ദിവ്യ ബലികളും,തിരു സന്ദേശങ്ങളും സ്വസമൂഹത്തില് ലഭ്യമാക്കിയും വിശ്വാസം പകര്‍ന്നു നല്കുവാന് ലിസമ്മയുടെ ആതിഥേയത്വ സന്മനസ്സും,ആല്മീയ തീക്ഷ്ണതയും ഏറെ സഹായകരമായിട്ടുണ്ട്. ഡിവൈന്‍ റിട്രീറ്റ് സെന്റര്‍,സെഹിയോന്‍ യു കെ തുടങ്ങി ധ്യാന കേന്ദ്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു വരികെയാണ് സ്വര്ഗ്ഗീയാരാമത്തിലേക്കു ലിസമ്മ വിളിക്കപ്പെട്ടത്.
വി.അല്‍ഫോന്‍സാമ്മയുടെ തിരു സ്വരൂപം യു കെ യിലെ ഒരു പള്ളിയില്‍ വിശുദ്ധയുടെ നാമകരണ ദിനത്തില്‍ തന്നെ ആദ്യമായി പ്രതിഷ്ഠിക്കുവാനും,ആഘോഷമായ തിരുന്നാള്‍ സംഘടിപ്പിക്കുവാനും കഴിഞ്ഞത് പരേതയുടെ ശ്രമഫലം കൊണ്ടാണ്. സഹനങ്ങളെ അനുഗ്രഹമാക്കി മാറ്റിയ വിശുദ്ധ അല്‍ഫോന്‍സാമ്മയെ ഇഷ്ട പുണ്യവതിയായി സ്നേഹിക്കുന്ന ലിസമ്മ തന്റെ രോഗാവസ്ഥയില്‍ വേദനകളും,പ്രായാസങ്ങളും പുഞ്ചിരിയോടെ സധൈര്യം നേരിടുവാനും അതിനോടൊപ്പം വിശ്വാസം പ്രഘോഷിക്കുവാനും പ്രാര്‍ത്ഥനാ കൂട്ടായ്മ്മകള്‍ക്കു നേതൃത്വം നല്കുവാനും എന്നും ആവേശം കാണിച്ചിരുന്നു.
മലയാളി പ്രവാസി മക്കള്‍ക്കിടയില്‍ നിന്നും ഒരു ദൈവ ദാസിയായി ലിസമ്മ ഉയര്‍ത്തപ്പെടുന്ന കാലം അതി വിദൂരമല്ല എന്നാണു ലിസമ്മയെ അടുത്തറിയുന്നവരുടെ വിശ്വാസം.
സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഉച്ചക്ക് 2 :30 നു ആരംഭിക്കുന്ന ശുശ്രുഷകളില്‍ വികാരി ജനറാള്‍ ഫാ.മാത്യു
ചൂരപൊയികയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.സഹകാര്‍മികരായി ഫാ.സെബാസ്റ്റിയന് നാമറ്റത്തില്‍,ഫാ.ബ്രയാന്‍ എന്നിവരും ശുശ്രുഷകളില്‍ പങ്കു ചേരും.
യു കെ യില്‍ വൂസ്റ്ററില്‍ താമസിക്കുന്ന ആലുംചുവട്ടില്‍ ജോസ് ലിസമ്മയുടെ ഭര്‍ത്താവാണ്. ലിസ്മി,ജെസ്ലി, ജെസ്വിന് എന്നീ മൂന്നു മക്കളും അവര്‍ക്കുണ്ട്. വൈക്കം ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ലിസമ്മയുടെ ശവസംസ്കാര ശുശ്രുഷകള്‍ നടത്തിയത്.
ലിസമ്മയുടെ അനുസ്മരണ ശുശ്രുഷകളില്‍ പങ്കു ചേരുവാന്‍ ഏവരെയും വൂസ്റ്റര്‍ കത്തോലിക്കാ സമൂഹം സസ്നേഹം സ്വാഗതം ചെയ്യുന്നു. സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് 1 .സാന്‍സം പ്ലെയിസ് ഡബ്ള്യു ആര് 1 1 യു ജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല