സ്വന്തം ലേഖകന്‍: ‘അയാളെ ഒരു സ്റ്റംപെടുത്ത് കുത്തി വീഴ്ത്താന്‍ തോന്നി’, കോഹ്ലിയെക്കുറിച്ച് ഓസ്ട്രേലിയന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയന്‍ ടീമംഗങ്ങളോട് ഇനി പഴയ പോലെയായിരിക്കില്ല എന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പ്രഖാപിച്ചതിന് പിന്നാലെ വിവാദതീയിലേക്ക് എണ്ണ ഒഴിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം എഡ് കോവന് രംഗത്ത്. കോഹ്ലിയെ തനിക്ക് ക്രിക്കറ്റ് സ്റ്റംപ് എടുത്ത് കുത്തി വീഴ്ത്താന്‍ തോന്നിയട്ടുണ്ട് എന്ന കോവന്റെ വെളിപ്പെടുത്തലാണ് വിവാദമായത്.
2013ലെ ഇന്ത്യഓസ്ട്രേലിയ സന്നാഹ മത്സരം നടക്കുന്നതിനിടയില്‍ തന്നോട് കോഹ്ലി വളരെ മോശം ഭാഷയില്‍ സംസാരിച്ചിട്ടുണ്ട്. തന്റെ രോഗബാധിതയായ അമ്മയെ പറ്റി അസഭ്യവര്‍ഷം നടത്തിയപ്പോള്‍ ക്രിക്കറ്റ് സ്റ്റംപ് എടുത്ത് കുത്തി വീഴ്ത്താനാണ് തനിക്ക് തോന്നിയത് എന്ന് എഡ് കോവന് സ്വാകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കളിക്കിടെ പ്രകോപിതനായ വിരാട് കോഹ്ലി ഹിന്ദിയില്‍ പറഞ്ഞത് തനിക്ക് മനസിലാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ എന്താണ് പറഞ്ഞതെന്ന് രണ്ടാമത് ചോദിച്ചപ്പോളാണ് വിരാട് കോഹ്ലി അസഭ്യ വര്‍ഷം നടത്തിയതെന്നും, പിന്നീട് അമ്പയര്‍ വന്ന് പറഞ്ഞതിന് പിന്നാലെ കോഹലി തന്നോട് മാപ്പ് പറഞ്ഞുവെന്നും കോവന് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്തിയതിന് തന്നെ തെറ്റിദ്ധരിക്കരുത്, താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണെന്നും കോവാന് കൂട്ടിച്ചേര്‍ത്തു.
”എന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് അ്ന്ന് കോലി സംസാരിച്ചത്. താന്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് അമ്പയര്‍ വന്ന് ഇടപെടുന്നത് വരെ കോലിക്ക് മനസ്സിലായിരുന്നില്ല. അമ്പയര്‍ അക്കാര്യം ഓര്മിപ്പിച്ചപ്പോളാണ് കോലി തന്റെ അടുക്കല്‍ വന്ന് മാപ്പ് പറഞ്ഞത്” ഓര്‍ക്കുന്നു.
ഓസീസിനെതിരെ ഈ അടുത്ത് സമാപിച്ച പരമ്പര ഡി.ആര്.എസ്സിനായി സ്മിത്ത് ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയത് മുതല്‍ ഓസീസ് താരങ്ങളുമായി സൗഹൃദമില്ലെന്ന് കോലി പറഞ്ഞത് വരെ വിവാദങ്ങള്‍ക്കൊണ്ട് ചൂടുപിടിച്ചതായിരുന്നു. താരങ്ങള്‍ തമ്മിലുള്ള വാക്പോരില്‍ ഓസീസ് മാധ്യമങ്ങളും മുന്‍ താരങ്ങളും ചേര്‍ന്നതോടെ രംഗം കൊഴുക്കുകയും ചെയ്തു. കായിക ലോകത്തെ ഡൊണള്‍ഡ് ട്രംപാണെന്നാണ് കോഹ്ലിയെ ഓസീസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല