1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2017

സ്വന്തം ലേഖകന്‍: മുംബൈയിലെ ജിന്ന ഹൗസിനുമേല്‍ അവകാശവാദവുമായി പാകിസ്താന്‍, കെട്ടിടം കൈമാറണമെന്ന് ആവശ്യം. പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ മുംബൈയിലെ വസതിയായ ജിന്ന ഹൗസ് ഇന്ത്യാ വിഭജനത്തിന്റെ പ്രതീകമാണെന്നും അതിനാല്‍ പൊളിച്ചു മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ മംഗള്‍ പ്രഭാത് ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ജിന്ന ഹൗസിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കുന്നതിനുള്ള നിയമം അടുത്തിടെ പാസാക്കിയിരുന്നു. ഈ നിമയമനുസരിച്ച് ജിന്ന ഹൗസ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. ഇത് പൊളിച്ചു മാറ്റി സാംസ്‌കാരിക കേന്ദ്രം നിര്‍മ്മിക്കണമെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ ആവശ്യം.

എന്നാല്‍ വീട് പൊളിക്കരുതെന്നും ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നുമാണ് പാകിസ്താന്റെ വാദം. മുംബൈയിലെ മലബാര്‍ ഹില്‍സില്‍ 2.5 ഏക്കറിലാണ് ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഉടമസ്ഥാവകാശം കൈമാറണമെന്ന് നേരത്തെയും പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.

ജിന്ന ഹൗസില്‍ പാകിസ്താനുള്ള അവകാശം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു. നേരത്തെ പല അവസരങ്ങളിലും ജിന്ന ഹൗസിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നതായും എന്നാല്‍ പിന്നീട് വാഗ്ദാന ലംഘനം നടത്തുകയാണ് ചെയ്തതെന്നും സക്കരിയ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.