സ്വന്തം ലേഖകന്‍: 9/11 പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ വെബ്സൈറ്റ്. 2001 സെപ്തംബര്‍ 11 ലെ പെന്റഗണ്‍ ആക്രമണത്തിനു ശേഷം ഫയര്‍ ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍, രക്ഷാ പ്രവര്‍ത്തകരും പൊലീസും കെട്ടിടാശിഷ്ടങ്ങള്ക്കിടയില് തിരയുന്നത് തുടങ്ങി 27 ചിത്രങ്ങളാണ് സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
2001 സെപ്തംബര്‍ 11ന് അമേരിക്കന്‍ എയര്‍ലൈന്‍ വിമാനം 77 കെട്ടിടത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. പെന്റഗണിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും നിലക്കിടയിലാണ് പ്ലെയിന്‍ ഇടിച്ചിറങ്ങിയത്. സംഭവത്തില്‍ 184 പേര് കൊല്ലപ്പെട്ടു.
സംഭവത്തിന്റെ അപൂര്‍വ ചിത്രങ്ങളാണ് വീണ്ടും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രം ആദ്യമായി പുറത്തു വിട്ടുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ 2011ല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതാണെന്ന് എഫ്.ബി.ഐ വക്താവ് ജില്ലിയന്‍ സ്റ്റിക്ക്ള്സ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് അവ അപ്രത്യക്ഷമായതെന്നും ഇപ്പോഴാണ് അവ തിരികെ ലഭിച്ചതെന്നും എഫ്.ബി.ഐ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല