സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി. എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍, എന്‍.സി.പി നേതാക്കള്‍, മറ്റ് ഘടകകക്ഷി നേതാക്കള്‍, തോമസ് ചാണ്ടിയുടെ കുടുബാംഗങ്ങള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഫോണ്‍ സംഭാഷണ വിവാദത്തില്‍ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി അധികാരത്തിലേറിയത്. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകള്‍ തന്നെയാവും ചാണ്ടിക്ക് ലഭിക്കുക. കേരള നിയമസഭയിലെ തന്നെ ഏറ്റവും ധനികനാya എംഎല്‍എമാരില്‍ ഒരാളാണ് തോമസ് ചാണ്ടി. കെ. കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയുടെ ടിക്കറ്റിലാണ് കുട്ടനാട് മണ്ഡലത്തില്‍ നിന്ന് 2006ല്‍ തോമസ് ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്.
കുവൈത്തിലാണ് തോമസ് ചാണ്ടിയുടെ ബിസിനസ്സുകളില്‍ അധികവും. സംസ്ഥാന രൂപവത്കരണത്തിനു ശേഷം കുട്ടനാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് മന്ത്രിസഭയില്‍ എത്തുന്നത് ആദ്യ വ്യക്തിയാണ് തോമസ് ചാണ്ടി. അതേസമയം മുന്‍ മന്ത്രി എ.കെ ശശിന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ ജുഡീഷ്യല്‍ കമീഷന്‍ പ്രധാനമായും അന്വേഷിക്കുക സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നായിരിക്കുമെന്ന് തീരുമാനമായി.
നേരത്തെ വിവാദ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് ‘മംഗളം’ ഗ്രൂപ് സി.ഇ.ഒ ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഫോണ്‍ വിവാദം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് ചാനല്‍ മേധാവി അജിത് കുമാര്‍ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല