ലണ്ടന്‍: തുടര്‍ച്ചയായി രണ്ടാം പ്രസവത്തിലും സമാന ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ( IDENTICAL TWINS) ജന്മം നല്‍കുക എന്നത് വളരെ വിരളമാണ്. മില്യണില്‍ ഒരാള്‍ക്ക് മാത്രമേ ഈ അവസ്ഥയുണ്ടാവാറുള്ളൂ. ,മിഷേല്‍ ജെയിംസ് ദമ്പതികള്‍ക്ക് അപൂര്‍വ്വ ഭാഗ്യം ഉണ്ടായിരിക്കുകയാണ്. മിഷേല്‍ ആദ്യം ജന്മം നല്‍കിയത് ഇരട്ടപെണ്‍കുട്ടികള്‍ക്കാണ്. അവര്‍ക്കിപ്പോള്‍ ആറ് വയസായി. ഇപ്പോള്‍ രണ്ടാമതും മിഷേല്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ പുതുതായി ജനിച്ച ഇസബെല്ലയ്ക്കും കോള്‍ ഡോസണിനും ചേച്ചിമാരെപ്പോലെ ആരോഗ്യം വീണ്ടെടുക്കാന്‍ ജീവന്‍ മരണപോരാട്ടം തന്നെ നടത്തേണ്ടിവരും. ഇവരെ മാസം തികയാതെയാണ് പ്രസവിച്ചത്. പ്രസവസമയത്തിന് രണ്ട് മാസം മുന്‍പ്. ഇതിനു പുറമേ ഇവര്‍ക്ക് ശ്വാസോച്ഛ്വാസത്തില്‍ ചെറിയ പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ജനിച്ചയുടന്‍ ദിവസങ്ങളോളും ഐ.സി.യുവില്‍ കഴിയേണ്ടിവന്നു.
ഏറെ കോംപ്ലിക്കേഷന്‍ നിറഞ്ഞതായിരുന്നു മിഷേലിന്റെ പ്രസവം. കുട്ടികളെ ജീവനോടെ ലഭിക്കണമെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഇരുവരും വല്ലാതെ ഭയന്നു. 20ആഴ്ച മാത്രം പ്രായമായിരിക്കെ തന്നെ കുട്ടികള്‍ക്ക് ഏറെ ഗുരുതരമായ ട്വിന്‍-ടു-ട്വിന്‍ സിന്‍ഡ്രോം ബാധിച്ചിരുന്നു. ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ ഒരാള്‍ മറ്റൊരാളുടെ ശരീരത്തില്‍ നിന്നും വലിച്ചെടുക്കുന്ന രോഗമാണിത്. ഇതിനെതുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ വച്ച് താക്കോല്‍ദ്വാര ലേസര്‍ ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിച്ചു. 32 ആഴ്ചകള്‍ക്കുശേഷം ഓപ്പറേഷനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. ലണ്ടനിലെ സെന്റ്‌മേരീസ് ഹോസ്പിറ്റലിലായിരുന്നു സിസേറിയന്‍.
കൊച്ചനുജത്തിമാരെയും ഉള്‍പ്പെടുത്തി തങ്ങളൊരു ഫാമിലി ഓള്‍ ഗേള്‍ ബാന്റ് രൂപീകരിച്ച് X ഫാക്ടര്‍ ഓഡീഷന്‍ നടത്തുമെന്നാണ് മുതിര്‍ന്ന ഇരട്ടകള്‍ പറയുന്നത്.
2005ഏപ്രിലിലാണ് മിഷേല്‍ ആദ്യ ഇരട്ടകളായ ലില്ലിക്കും സോഫിയ്ക്കും ജന്മം നല്‍കിയത്. അതിനുശേഷം ഒരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങളാണ് രണ്ടാമതും ജനിക്കുന്നതെന്ന് 12ാം ആഴ്ചയിലെ സ്‌കാനിങ്ങിനുശേഷമാണ് മനസിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല