സാബു ചുണ്ടക്കാട്ടില്‍: മാതൃത്വത്തിനു ആദരവ് ഒരുക്കി മാഞ്ചസ്റ്ററില്‍ നടന്ന കാത്തലിക് അസോസിയേഷന്റെ മദേഴ്സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ സിറോ മലബാര്‍ ചാപ്ലിന് റെവ.ഡോ.ലോനപ്പന് അരങ്ങാശേരി മുഖ്യ അതിഥി ആയി പങ്കെടുത്തു സന്ദേശം നല്കി.
അസോസിയേഷന് പ്രസിഡന്റ് ജെയ്സണ്‍ ജോബ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ക്ക് പൂക്കള്‍ നല്കി സ്വീകരിച്ചു തങ്ങളുടെ ആദരവ് പ്രകടമാക്കി. തുടര്‍ന്ന് അമ്മമാരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു ക്വിസ് മത്സരം നടന്നു. സ്നേഹവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹായിച്ചവര്‍ക്കും സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല