സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍. ഇറാഖിലെ എര്‍ബിലിലെ ഐഎസ് തടവില്‍ നിന്നാണ് തെലുങ്കാനയില്‍ നിന്നുള്ള 32 പേരെയും ആന്ധ്ര സ്വദേശിയായ ഒരാളെയും മോചിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു മോചനം സാധ്യമായത്.
33 പേരും ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഏജന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. നേരത്തെ ഇതു പോലെ 35 പേര് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിച്ചുണ്ട്.ഇപ്പോള്‍ ഞങ്ങള്‍ 33 പേരാണുള്ളത്.ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തങ്ങളെ അവിടെ എത്തിക്കുകയായിരുന്നു. ഞങ്ങളെപ്പോലെ ചതിയില്‍പ്പെട്ട ധാരാളം പേര് ഇനിയും അവിടെയുണ്ടെന്നും രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.
ഇറാഖിലെ സംഘര്‍ഷ ബാധിത മേഖലയില്‍ കുടുങ്ങിപ്പോയ 11 മലയാളി നഴ്സുമാരെയും അടുത്തിടെ രക്ഷപ്പെടുത്തിയിരുന്നു. യെമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനായ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല