സ്വന്തം ലേഖകന്‍: കുട്ടികളോട് ലൈംഗിക ആസക്തിയുള്ള പീഡോഫൈലുകളെ കൈയ്യോടെ പിടിക്കാന്‍ പുതിയ ടെസ്റ്റ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്‌സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് പുതിയ പീഡൊഫൈല്‍ തിരിച്ചിറിയല്‍ ടെസ്റ്റിനു പിന്നില്‍. 64 പേര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ടെസ്റ്റ് 95 ശതമാനവും വിജയം കണ്ടുവെന്നാണ് ഫോറന്‍സിക് വിഭാഗം മേധാവി മാര്‍ക്ക് ഗ്രാഫ് വ്യക്തമാക്കി.
കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളിലെ കുറ്റാരോപിതരെ കണ്ടെത്തുന്നതിനും ഇത്തരത്തില്‍ വാസനയുള്ളവരെ ചികിത്സിക്കാനും സഹായിക്കുമെന്നതാണ് ഈ പുതിയ ടെസ്റ്റിന്റെ പ്രത്യേകത. ടെസ്റ്റിന് വിധേയരാകുന്നവരുടെ കൈവിരലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോഡുകളിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ടെസ്റ്റ് നടത്തുന്നത്.
പുറമേ ശ്വാസോച്ഛാസവും പള്‍സും ഇത് രേഖപ്പെടുത്തുന്നു. ചുറ്റിലും പ്രത്യേക സ്ഥാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ കണ്ണുകളുടെയും ശരീരത്തിന്റെ നേരിയ പ്രതികരണം പോലും ഒപ്പിയെടുക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കേസുകളിലെ ആരോപണ വിധേയര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കൃത്യമാണ് ടെസ്റ്റ് ഫലങ്ങളെന്ന് ഗവേഷകര്‍ ഉറപ്പു നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല